കേരളം

തിരക്കുകളെല്ലാം വേദിക്ക് പുറത്ത് ; തിരുവാതിര കളിയുമായി മേയർ 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തിരക്കുകളെ വേദിക്ക് പുറത്താക്കി, തിരുവാതിരയുടെ ലാസ്യമേളത്തിൽ നിറഞ്ഞാടുകയാണ് മേയർ. തൃശൂർ മേയർ അജിത വിജയനാണ് തിരക്കുകൾക്കിടയിലും തിരുവാതിര കളിയുമായി വേദിയിലെത്തിയത്. വടക്കുംനാഥ ക്ഷേത്രത്തിലെ ആതിരോത്സവത്തിനാണ് മേയറുടെ നേതൃത്വത്തില്‍ തിരുവാതിര അരങ്ങേറിയത്. 

അപ്രതീക്ഷിതമായി മേയറെ തിരുവാതിര സംഘത്തില്‍  കണ്ടതോടെ പലര്‍ക്കും കൗതുകമായി. നേരത്തെ നിശ്ചയിച്ച പരിപാടിയായിരുന്നു ഇതെന്ന് മേയർ അജിത വിജയൻ പറഞ്ഞു.  എട്ടു വര്‍ഷമായി കണിമംഗലം ശ്രീകൃഷ്ണ തിരുവാതിരക്കളി സംഘത്തിലെ അംഗമാണ് മേയര്‍.  

ഗണപതി സ്തുതിയില്‍ ആരംഭിച്ച് സരസ്വതിയും പദവും കുമ്മിയും വഞ്ചിപ്പാട്ടുമെല്ലാം ചേര്‍ന്ന് മംഗളം പാടി അവസാനിച്ച തിരുവാതിരകളി കാഴ്ചക്കാർക്കും പുത്തന്‍ അനുഭവമായി. 14 അംഗസംഘമാണ് മേയറുടെ നേതൃത്വത്തില്‍ വേദിയില്‍ അണിനിരന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

ജനങ്ങള്‍ എന്നെ വിളിക്കുന്നു, അമേഠിയില്‍ ഞാന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നു: റോബര്‍ട്ട് വാധ്ര

വേർപിരിഞ്ഞെന്ന് വാർത്തകൾ; ഷൈനിനെ ചുംബിക്കുന്ന ചിത്രവുമായി തനൂജയുടെ മറുപടി

രണ്ടാം സ്ഥാനത്ത് ആരായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല, പോളിങ് കുറഞ്ഞത് ബിജെപിക്കു ദോഷം: ശശി തരൂര്‍

കൊക്കോ വില കുതിച്ചു കയറുന്നു, കൃഷിയിലേക്ക് ഇറങ്ങിയാലോ?; ഈ കുറിപ്പു വായിക്കൂ