കേരളം

വനിതാ മതില്‍ സംഘടിപ്പിക്കുന്നത് സര്‍ക്കാര്‍ ചെലവില്‍; തുക സ്ത്രീ സുരക്ഷയ്ക്കുള്ള അമ്പതു കോടിയില്‍ നിന്ന്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വനിതാ മതില്‍ സംഘടിപ്പിക്കുന്നത് സര്‍ക്കാര്‍ ചെലവിലാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സ്ത്രീകള്‍ക്ക് എതിരായ അതിക്രമം തടയാന്‍ മാറ്റിവച്ച അമ്പതുകോടിയില്‍ നിന്നാണ് പണം ചെലവഴിക്കുന്നത്. ബഡ്ജറ്റില്‍ നീക്കിവച്ച ഈ തുക ചെലവഴിച്ചില്ലെങ്കില്‍ നഷ്ടമാകുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. 

അതേസമയം, സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് പണം ചെലവാക്കുന്നത് അനുവദിക്കരുത് എന്ന വാദം കോടതി അംഗീകരിച്ചില്ല. ചെലവാക്കുന്ന തുകയുടെ കണക്ക് പരിപാടി നടത്തിയതിന് ശേഷം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 

വനിതാ മതില്‍ രാഷ്ട്രീയ പരിപാടിയല്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അന്താരാഷ്ട്ര ചലച്ചിത്രോത്സവം, യുവജനോത്സവം, ബിനാലെ തുടങ്ങിയവ പോലെയുള്ള ഒരു പരിപാടി മാത്രമാണിതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

സര്‍ക്കാര്‍ ജീവനക്കാരെ പരിപാടിയില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്നും പങ്കെടുക്കാത്തവര്‍ക്കെതിരെ ശിക്ഷാനടപടിയുണ്ടാകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

18 വയസ്സില്‍ താഴെയുള്ളവരെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാസര്‍കോട് നിന്നും തിരുവനന്തപുരം വരെ സ്ത്രീകള്‍ അണിനിരക്കുന്ന വനിതാ മതിലിന്റെ സാമ്പത്തിക സ്രോതസ്സ് എന്താണെന്ന് വ്യക്തമാക്കാന്‍ കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു