കേരളം

സോളാര്‍: ഉമ്മന്‍ചാണ്ടിയുടെ പേരില്‍ വ്യാജകത്ത് നിര്‍മ്മിച്ചുവെന്ന കേസില്‍ വിധി ഇന്ന് 

സമകാലിക മലയാളം ഡെസ്ക്

എറണാകുളം: സോളാര്‍ തട്ടിപ്പ് നടത്താനായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ വ്യാജ കത്ത് നിര്‍മ്മിച്ചുവെന്ന കേസില്‍ ഇന്ന് വിധി പറയും. ബിജു രാധാകൃഷ്ണനാണ് കേസിലെ പ്രതി. വ്യാജ കത്ത് ഉപയോഗിച്ച് തിരുവനന്തപുരം സ്വദേശിയായ റാസിഖ് അലിയില്‍ നിന്ന് 75 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ഇത് അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തിരുന്നു. 

തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കേസ് പരിഗണിക്കും. നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കാന്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പേരില്‍ വ്യാജ കത്തുണ്ടാക്കിയെന്നാണ് കേസ്. കത്ത് ഉണ്ടാക്കിയത് എറണാകുളത്തെ ഒരു കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ വച്ചായിരുന്നു. 
ഈ സ്ഥാപന ഉടമ ഫെനിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇയാള്‍ പിന്നീട് മാപ്പു സാക്ഷിയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ