കേരളം

ചികിത്സയ്‌ക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറി; ഡോക്ടര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: തിരുവനന്തപുരം ഉഴമലയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ ഡോക്ടര്‍ അറസ്റ്റില്‍. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ കനകരാജാണ് അറസ്റ്റിലായത്. മൂത്രാശയ സംബന്ധമായ അസുഖവുമായെത്തിയ യുവതിയെ പരിശോധനക്കിടെ ഡോക്ടര്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

വനിത നഴ്‌സിനെയോ ഒപ്പം വന്നവരെയോ കൂട്ടാതെ മുറിയടച്ച് ഡോക്ടര്‍ പരിശോധിച്ചുവെന്നും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാരും നാട്ടുകാരും ഓടികൂടി ഡോക്ടറെ തടഞ്ഞുവയ്ക്കുകയായിരുന്നു.

പിന്നീട് ആര്യനാട് പൊലീസെത്തി ഡോക്ടറെ സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു ഡോക്ടര്‍ക്കെതികെ കേസെടുത്തതെന്ന് ആര്യാനാട് സിഐ അനില്‍കുമാര്‍ പറഞ്ഞു.അസുഖമായെത്തിയ രോഗിയെ ചികിത്സക്കുക മാത്രമാണ് ചെയ്തതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമുള്ള ഡോക്ടര്‍റുടെ വാദം പരിഗണിച്ച് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി പിന്നീട് ജാമ്യം അനുവദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ