കേരളം

ട്രെയിന്‍ സീറ്റിനടിയിലെ കവറില്‍ നിന്നും പുക: സ്‌ഫോടക വസ്തുക്കളെന്ന് സംശയം: പരിഭ്രാന്തരായി യാത്രക്കാര്‍

സമകാലിക മലയാളം ഡെസ്ക്

വടക്കാഞ്ചേരി: ട്രെയിനില്‍ സ്‌ഫോടകവസ്തുക്കള്‍ക്ക് സമാനമായ വസ്തുക്കള്‍ കണ്ടെത്തിയത് ആളുകളില്‍ പരിഭ്രാന്തി പരത്തി. മംഗലാപുരം- തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ സീറ്റിനടിയില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ക്ക് സമാനമായ സാധനങ്ങള്‍ നിറച്ച കവര്‍ ലഭിച്ചത്. കവറില്‍ നിന്ന് പുക ഉയരുന്നത് ആദ്യം യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

പരിഭ്രാന്തരായ യാത്രക്കാര്‍ ഉടന്‍ കവര്‍ പുറത്തേയ്ക്ക് എറിഞ്ഞു. ഏറെ നേരം ട്രെയിന്‍ നിര്‍ത്തിയിട്ട് പരിശോധിച്ച ശേഷം യാത്ര തുടര്‍ന്നു. വടക്കാഞ്ചേരി റെയില്‍വേ സ്‌റ്റേഷനടുത്താണ് സംഭവം. തിരക്കുള്ള കംപാര്‍ട്ട്‌മെന്റിലെ സീറ്റിനടിയിലായിരുന്നു കവര്‍. തുടര്‍ന്ന് കരുതക്കാട് ട്രെയിന്‍ നിര്‍ത്തി പരിശോധന നടത്തി. 

തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ലോക്കോ പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ആര്‍പിഎഫ് സിഐ കേശവദാസിന്റെയും  വടക്കാഞ്ചേരി എസ്‌ഐ കെസി രതീഷിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വൈറ്റ് ക്രിസ്റ്റലും  ഗ്ലാസുകളും മൂന്ന് ലിറ്റര്‍ കൊള്ളുന്ന കന്നാസില്‍ പ്രത്യേക ദ്രാവകവും  പ്ലാസ്റ്റിക് കയറും ആയിരുന്നു കവറിലുണ്ടായിരുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു