കേരളം

രാഹുല്‍ അമേഠിയില്‍ തന്നെ; കര്‍ണാടകയില്‍ നിന്ന് മത്സരിക്കുമെന്ന ബിജെപി പ്രചാരണം തള്ളി കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ നിന്ന് മത്സരിക്കുമെന്ന ബിജെപി പ്രചാരണം തള്ളി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിന് പാര്‍ട്ടി സജ്ജമാണെന്നും എന്നാല്‍ രാഹുല്‍ കര്‍ണാടകയില്‍ നിന്ന് ജനവിധി തേടുമെന്ന പ്രചാരണം തെറ്റാണെന്നും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. രാഹുല്‍ പരമ്പരാഗത മണ്ഡലമായ അമേഠിയില്‍ നിന്ന് തന്നെ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കര്‍ണാടക തെരഞ്ഞെടുപ്പാമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ക്യാമ്പ് ചെയ്തുള്ള പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കര്‍ണാടകയില്‍ നിന്ന് മത്സരിക്കുമെന്നുളള ബിജെപിയുടെ പ്രചാരണത്തിന് വഴിതെളിച്ചത്. 

കര്‍ണാടകയിലെ ബിദറില്‍ നിന്ന് രാഹുലിനെ വിജയിപ്പിക്കാനാണ് പാര്‍ട്ടി ശ്രമമെന്ന് ബിജെപി നേതാ്വ് ബി.എസ് യദ്യൂരപ്പ നേരത്തെ പറഞ്ഞിരുന്നു. കര്‍ണാടകയില്‍ എവിടെനിന്നാലും രാഹുല്‍ തോല്‍ക്കുമെന്നും യെദ്യൂരപ്പ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം