കേരളം

1000 പുരുഷന്മാര്‍ മതില്‍ തീര്‍ക്കും, 300 സ്ത്രീകള്‍ മലചവിട്ടും; രണ്ട് ദിവസത്തിനുള്ളില്‍ ശബരിമലയില്‍ കയറാന്‍ തയാറെടുത്ത് യുവതികള്‍

സമകാലിക മലയാളം ഡെസ്ക്

മാസം 27 ന് മുന്‍പ് ശബരിമലയില്‍ പ്രവേശിക്കാന്‍ മുന്നൂറോളം സ്ത്രീകള്‍ എത്തുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇവരുടെ സഹോയത്തിനായി ആയിരം പുരുഷന്മാരും തയാറായി നില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമല ദര്‍ശനത്തിന് സ്ത്രീകള്‍ എത്തിയത് ഇതിന്റെ ഭാഗമായാണ്. പ്രതിഷേധം കനത്തതോടെ അവര്‍ ദൗത്യം പാതിവഴിയില്‍ ഉപേക്ഷിച്ച് മലയിറങ്ങി എങ്കിലും അധികം വൈകാതെ യുവതീപ്രവേശനം യാഥാര്‍ത്ഥ്യമാക്കാനാണ് തീരുമാനം. 

സിപിഐഎംഎല്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരിക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള യുവതികള്‍ ഉള്‍പ്പടെ ശബരിമലയില്‍ എത്തുക. തലശ്ശേരി, വടകര, കൊയിലാണ്ടി മേഖലകളിലെ ചില സിപിഐഎംഎല്‍ പ്രവര്‍ത്തകരും തീവ്ര ഇടതു പ്രവര്‍ത്തകരുമാണ് അടുത്ത വരവിന് നേതൃത്വം നല്‍കുന്നത്. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന് ഫേസ്ബുക്ക് പേജ് വഴിയും ചില രഹസ്യ വാട്‌സാപ്പ് ഗ്രൂപ്പ് വഴിയുമാണ് ഇവര്‍ പ്രചാരണം നടത്തുന്നത്.

കഴിഞ്ഞ ദിവസം ശബരിമലയില്‍ എത്തി മടങ്ങേണ്ടിവന്ന മനിതികള്‍ ഉള്‍പ്പടെ ചെറുതും വലുതുമായ തീവ്ര ഇടതുപക്ഷ സംഘടനകള്‍ ഇതിന്റെ ഭാഗമാകും. ഇന്നലെ സന്നിധാനത്ത് ശക്തമായ പ്രതിഷേധമുണ്ടായതിനാല്‍ മടങ്ങേണ്ടി വന്ന കൊയിലാണ്ടി സ്വദേശി ബിന്ദുവും ഇവരുടെ ഗ്രൂപ്പിലെ അംഗമാണ്. ഇവരെ കൂടാതെ ചില യുവതികള്‍ കൂടി കൊയിലാണ്ടിയില്‍ മാലയിട്ടിട്ടുണ്ട്. 

ആര്‍എസ്എസ്സിന്റെ ഐടിസി ക്യാമ്പ് നടക്കുന്നതിനാലാണ് യുവതീപ്രവേശനത്തിന് 23 മുതല്‍ 27 വരെ തെരഞ്ഞെടുത്തിരിക്കുന്നത്. 37 ക്യാമ്പുകളിലേക്കായി നിരവധി പേര്‍ പോകുന്നതിനാല്‍ സന്നിധാനത്തെ പ്രതിഷേധത്തിന്റെ മൂര്‍ച്ച കുറയുമെന്നാണ് പ്രവേശനം നടത്താന്‍ എത്തുന്നവരുടെ അനുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ