കേരളം

'ഭക്തജനങ്ങള്‍ പ്രകോപിതരാണ്'; പൊലീസിന് യുവതികളെ പിന്തിരിപ്പിക്കേണ്ടി വരുമെന്നും കടകംപള്ളി സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല പ്രവേശനത്തിനായെത്തിയ യുവതികളെ പൊലീസ് പിന്തിരിപ്പിക്കുന്നതിനെ ന്യായീകരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു വിഭാഗം ഭക്തജനങ്ങള്‍ പ്രകോപിതരാണ്. അവിടെ സംഘര്‍ഷം ഉണ്ടാവാതിരിക്കാനാണ് പൊലീസ് നോക്കുന്നതെന്നും കടകംപള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

പൊലീസിന് യുവതികളെ കൊണ്ടുപോകാനാവില്ല. യുവതികളെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ്. പൊലീസിന് ഇവരെ പിന്തിരിപ്പിക്കേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 
നിരീക്ഷണ സമിതിയെ കുറിച്ച് പറഞ്ഞകാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്നും ശബരിമലയിലെ ശൗചാലയങ്ങളുടെ കണക്കെടുക്കാനല്ല അവരെ നിയോഗിച്ചതെന്നും മന്ത്രി പറഞ്ഞു. സമുന്നതരായ വ്യക്തികളാണ് അവര്‍. അവിടെയുണ്ടാകുന്ന ഗൗരവകരമായ പ്രശ്‌നങ്ങളില്‍ സര്‍ക്കാരിനെ ഉപദേശിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍