കേരളം

'മല കയറും ശാസ്താവിനെ കാണും': ദര്‍ശനം നടത്താതെ മടങ്ങില്ലെന്നുറച്ച് യുവതികള്‍, അപ്പാച്ചിമേട്ടില്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടുന്നു 

സമകാലിക മലയാളം ഡെസ്ക്

ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ക്കുനേരെ അപ്പാച്ചിമേട്ടില്‍ പ്രതിഷേധം. അന്‍പതിലധികം ആളുകള്‍ സംഘടിച്ചാണ് യുവതികള്‍ക്കെതിരെ നാമജപപ്രതിഷേധം നടത്തുന്നത്. പ്രതിഷേധത്തിനിടയിലും ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് യുവതികള്‍. യാതൊരുകാരണവശാലും തിരികെപോകില്ലെന്നും പ്രതിഷേധമുണ്ടായാലും മല കയറുമെന്നും ശാസ്താവിനെ കാണുമെന്നും യുവതികള്‍ പറഞ്ഞു. സുരക്ഷ ഒരുക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

'എത്ര പ്രതിഷേധമുണ്ടായാലും മല കയറും. നിലയ്ക്കല്‍ എത്തിയാല്‍ സംരക്ഷണം ഒരുക്കാമെന്നത് മുഖ്യമന്ത്രിയുടെ വാക്കാണ്. യാതൊരുകാരണവശാലും തിരികെപോകില്ല. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംരക്ഷണം ഏര്‍പ്പെടുത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്', കൊയിലാണ്ടി
സ്വദേശിനി ബിന്ദു പറഞ്ഞു. തങ്ങളുടെ ആവശ്യം ഭരണഘടന വിധി നടപ്പാക്കുകയെന്നതും സ്ത്രീകളുടെ തുല്യഅവകാശം ഉറപ്പാക്കുകയുമാണെന്ന് ഇവര്‍ പറഞ്ഞു. പ്രതിഷേധം നടത്തുന്നവര്‍ നിയമലംഘനമാണ് നടത്തുന്നതെന്നും തങ്ങള്‍ നിയമം പാലിക്കുകയാണ് ചെയ്യുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

പെരുന്തല്‍മണ്ണ സ്വദേശിനി കനക ദുര്‍ഗ്ഗയും കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവുമാണ് മലകയറുന്നത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്പയിലെത്തി. അവിടെ കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു. മലയിറങ്ങി വന്നവര്‍ ഇവര്‍ക്കുമുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. കൂടുതല്‍ പൊലീസ് അപ്പാച്ചിമേട്ടില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍