കേരളം

യുവതികളെ തിരിച്ചിറക്കിയത് കൂട്ടമരണം ഒഴിവാക്കാന്‍: കെ കെ ശൈലജ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൂട്ടമരണം ഉണ്ടാക്കി സുപ്രിംകോടതി വിധി നടപ്പാക്കാന്‍ കഴിയില്ലെന്ന് മന്ത്രി കെ കെ ശൈലജ. ഇതൊഴിവാക്കാനാണ് പൊലീസ് യുവതികളെ തിരികെ അയച്ചത്. പ്രതിഷേധക്കാര്‍ എന്ന പേരില്‍ അക്രമം നടത്താന്‍ ആളുകളെ അയച്ചവര്‍ ഇതിന് മറുപടി പറയണമെന്നും ശൈലജ പറഞ്ഞു.

ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാംദിവസവും ശബരിമല ദര്‍ശനം നടത്താന്‍ കഴിയാതെ യുവതികള്‍ മടങ്ങിയിരുന്നു. മനിതി സംഘത്തിന് പുറമേ പെരിന്തല്‍മണ്ണ സ്വദേശിനി കനകദുര്‍ഗ്ഗയും കോഴിക്കോട് സ്വദേശിനി ബിന്ദുവുമാണ് ശബരിമലദര്‍ശനം പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങിയത്. ചന്ദ്രാനന്ദന്‍ റോഡുവരെയെത്തിയ യുവതികളെ പ്രതിഷേധക്കാര്‍ വളയുകയായിരുന്നു. തുടര്‍ന്ന് നിര്‍ബന്ധിച്ച് പൊലീസ് തിരിച്ചിറക്കുകയായിരുന്നുവെന്ന് ഇവര്‍ ആരോപിച്ചിരുന്നു.

ശബരിമലയില്‍ താലിബാന്‍ മാതൃകയിലുള്ള അക്രമികളുണ്ടെന്ന് മന്ത്രി ഇ.പി ജയരാജന്‍ ആരോപിച്ചു. ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാവാതിരിക്കാനാണ് പൊലീസ് നോക്കുന്നതെന്ന് കടകംപളളി സുരേന്ദ്രന്‍ പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് കെ കെ ശൈലജയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത