കേരളം

ആചാരസംരക്ഷകര്‍ക്കെതിരായ വലിയ പ്രതിരോധം: വനിതാ മതിലിന് പിന്തുണയുമായി സംവിധായിക വിധു വിന്‍സെന്റ് 

സമകാലിക മലയാളം ഡെസ്ക്

നിതാ മതിലില്‍ അണിചേരുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായക വിധു വിന്‍സെന്റ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിധു നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കും തുല്യാവകാശമുള്ള സ്ത്രീകള്‍ക്കും തുല്യനീതി പുലരുന്ന സമൂഹത്തിന്റെ നിര്‍മ്മിതിക്കായുള്ള മുന്നേറ്റങ്ങളുടെ തുടക്കമാകട്ടെ ഈ വനിതാ മതിലെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

'ഒരു നൂറ്റാണ്ടിന് മുന്‍പ് മലയാളി എന്തായിരുന്നു. വസ്ത്രം ധരിക്കാന്‍ അവകാശമില്ലാതെ, വഴിനടക്കാന്‍ അവകാശമില്ലാതെ തെരുവില്‍ മരിച്ച് വീഴേണ്ടി വന്ന ഒരു വലിയ വിഭാഗം മനുഷ്യര്‍. പൊരുതി നേടിയതാണ് നമ്മളീ കാണുന്നതെല്ലാം. അവകാശങ്ങളിലേക്ക് നമ്മള്‍ നടന്നെത്തിയത് ഒരുപാട് പേരുടെ ജീവിതം കൊടുത്താണ്. അന്ന് അവകാശങ്ങള്‍ നിഷേധിച്ചിരുന്നവര്‍ അതിനെ ന്യായീകരിച്ചത് സാമൂഹ്യ ആചാരങ്ങളുടെ പേര് പറഞ്ഞാണ്. 

അന്നത്തെ ആചാര സംരക്ഷകരെ നമ്മള്‍ ശക്തമായി മറികടന്നു. ഇന്ന് ഒരു പുതിയകൂട്ടം ആചാര സംരക്ഷകര്‍ക്കെതിരെ ഒരു വലിയ പ്രതിരോധം തീര്‍ക്കുകയാണ് നമ്മള്‍ വനിതാ മതിലിലൂടെ. സ്ത്രീകള്‍ക്കും തുല്യാവകാശമുള്ള സ്ത്രീകള്‍ക്കും തുല്യനീതി പുലരുന്ന സമൂഹത്തിന്റെ നിര്‍മ്മിതിക്കായുള്ള മുന്നേറ്റങ്ങളുടെ തുടക്കമാകട്ടെ ഈ വനിതാ മതില്‍'- വിധു വിന്‍സെന്റ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ