കേരളം

യാത്രാദുരിതത്തിന് ആശ്വാസം ; പാലരുവിക്ക് അങ്കമാലി അടക്കം നാലുസ്റ്റേഷനുകളില്‍  സ്റ്റോപ്പ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : തൃശൂരില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രക്കാരുടെ യാത്രാദുരിതത്തിന് ആശ്വാസം നല്‍കുന്ന നടപടിയുമായി റെയില്‍വേ. തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസിന് അങ്കമാലി അടക്കം നാലു സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചു. ഇന്നു മുതല്‍ ജനുവരി 20 വരെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ സ്റ്റോപ്പ് അനുവദിച്ചത്. 

അങ്കമാലി, ചാലക്കുടി, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി സ്റ്റേഷനുകളിലാണ് താല്‍ക്കാലികമായി സ്റ്റോപ്പ് അനുവദിച്ചത്. ശബരിമല സീസണ്‍ കണക്കിലെടുത്തും നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍ വൈകുന്നത് മൂലം തൃശൂരില്‍ നിന്ന് എറണാകുളം ഭാഗത്തേക്കുള്ള യാത്രാദുരിതം പരിഹരിക്കാനുമാണ് സ്റ്റോപ്പ് അനുവദിച്ചത്. 

എന്നാല്‍ ഈ സ്റ്റോപ്പുകള്‍ സ്ഥിരപ്പെടുത്തണമെന്ന് തൃശൂര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യവുമായി രംഗത്തുവന്നിട്ടുണ്ട്. ട്രെയിനുകളുടെ ലൂപ്പ് ലൈന്‍ വേഗം തിരുവനന്തപുരം ഡിവിഷനില്‍ നാഗര്‍കോവില്‍ -തിരുനെല്‍വേലി, എറണാകുളം-ആലപ്പുഴ-കായംകുളം സെക്ഷനുകളില്‍ വര്‍ധിപ്പിക്കാന്‍ മുഖ്യസുരക്ഷ കമ്മീഷണറുടെ അനുമതി തേടിയതായി അധികൃതര്‍ ഡിവിഷനല്‍ റെയില്‍വേ യൂസേഴ്‌സ് കമ്മിറ്റി യോഗത്തില്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400