കേരളം

ലക്ഷപ്രഭുവായി കേരളത്തിലെത്തിയ ബംഗാളി; ഭാഗ്യം കൊണ്ടുവന്നത് ലോട്ടറി

സമകാലിക മലയാളം ഡെസ്ക്

അടൂര്‍: ഇതര സംസ്ഥാന തൊഴിലാളികളുടെ ഗള്‍ഫാണ് കേരളം എന്നാണ് നമ്മള്‍ തന്നെ തമാശയായി പറയാറ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കേരളം ഭാഗ്യം കൊണ്ട് കൊടുക്കുന്നത് പലപ്പോഴുമുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ഒരിക്കല്‍ കൂടി. കേരളത്തിലേക്കെത്തിയ ബംഗാള്‍ സ്വദേശി ലക്ഷപ്രഭുവായിട്ടാണ് മടങ്ങുന്നത്. 

അടൂരില്‍ പണിക്കായി എത്തിയ ബാബ്ലു ബര്‍മന് വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം അടിക്കുകയായിരുന്നു. 65 ലക്ഷം രൂപയാണ് സമ്മാനം. കെട്ടിട നിര്‍മാണ സഹായിയാണ് ഇയാള്‍. അടൂരിലെ വടക്കടത്തുകാവില്‍ കുടുംബവുമായിട്ടാണ് ഇയാള്‍ താമസിക്കുന്നത്. 

അടൂരിലെ മധു ലക്കി സെന്ററില്‍ നിന്നെടുത്ത ലോട്ടറിയിലാണ് ഭാഗ്യ ദേവത ഇയാളെ കടാക്ഷിച്ചത്. അടൂര്‍ സിഐ ജി.സന്തോഷ് കുമാറിന്റെ സാന്നിധ്യത്തില്‍ ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് അടൂര്‍ എസ്ബിഐ ശാഖയില്‍ ഏല്‍പ്പിച്ചു. പലപ്പോഴായി ഭാഗ്യം പരീക്ഷിക്കാറുണ്ടെങ്കിലും ഇപ്പോഴാണ് ആദ്യമായി ലോട്ടറിയടിക്കുന്നതെന്ന് അയാള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു