കേരളം

വിവാഹത്തിന് വേണ്ടിയല്ല സഭയില്‍ നിന്ന് വിട്ടുനിന്നത്; വിശദീകരണവുമായി കുഞ്ഞാലിക്കുട്ടി

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: ലോക്‌സഭയില്‍ മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഇത് സംബന്ധിച്ച് പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. വിവാഹത്തില്‍ പങ്കെടുത്തത്‌കൊണ്ടല്ല ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത്. പാര്‍ട്ടി മുഖപത്രമായ ചന്ദ്രിക ദിനപത്രത്തിന്റെ ഗവേണിംഗ് ബോഡി യോഗമുള്ളതിനാലായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുത്തലാഖ് ബില്ലിനെ എതിര്‍ത്തയാളാണ് താന്‍. വോട്ടെടുപ്പ് ഉണ്ടാകുമെന്നറിഞ്ഞില്ല. ഉണ്ടാകുമെന്നറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും സഭയിലെത്തുമായിരുന്നു. ഒരേസമയം പാര്‍ട്ടിയുടെ സംസ്ഥാന, ദേശിയ ചുമതലകള്‍ വഹിക്കുന്നതിനാല്‍ ടൈംമാനേജ് ചെയ്യാന്‍ ബുദ്ധിമുട്ടുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇപ്പോള്‍ വിമര്‍ശനമുന്നയിക്കുന്ന ഇടതുപക്ഷത്തിന്റെ മുഴുവന്‍ എംപിമാരും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. അതൊന്നും വലിയ പോരായ്മയായി കാണുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്