കേരളം

സര്‍ക്കാര്‍ നീതിയുടെ പക്ഷത്ത്; വനിതാമതിലിന് പിന്തുണയുമായി ഓര്‍ത്തഡോക്‌സ് സഭ; സഭയിലെ വനിതകള്‍ പങ്കെടുക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  പുതുവര്‍ഷദിനത്തില്‍ നവോത്ഥാന സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് പിന്തുണയേറുന്നു. ഓര്‍ത്തഡോക്‌സ് സഭ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. വനിതാ മതില്‍ സംഘടിപ്പിക്കുന്നത് സ്ത്രീകളുടെ ശാക്തീകരണത്തിന് വേണ്ടിയാണ്. സര്‍ക്കാര്‍ നിലകൊള്ളുന്നത് നീതിയുടെ പക്ഷത്താണെന്നും സഭയിലെ വിശ്വാസികള്‍ വനിതാ മതിലില്‍ പങ്കെടുക്കുമെന്നും ബസേലിയസ് പൗലോസ് ദ്വിതിയന്‍ ബാബ പറഞ്ഞു.

നാളെ നടക്കുന്ന വനിതാ മതിലില്‍ അന്‍പത് ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് കണക്ക്. കാസര്‍ഗോഡ് നിന്നാരംഭിക്കുന്ന മതില്‍ 620 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ രാജ്ഭവനില്‍ മുന്നില്‍ അയ്യങ്കാളി പ്രതിമക്ക് സമീപം അവസാനിക്കും. വൈകീട്ട് 3.45 മുതലാണ് മതില്‍ ആരംഭിക്കുക. 4. 15 ഓട് കൂടി മതില്‍ സമാപിക്കും. വെള്ളയമ്പലത്ത് സംഘടിപ്പിക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്