കേരളം

വര്‍ധിപ്പിച്ച ഇന്ധനവില ഉപയോഗിച്ച് ശൗചാലയം; വ്യത്യസ്ത പ്രതിഷേധ പരിപാടിയുമായി എസ്എഫ്‌ഐ 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഇന്ധനവില വര്‍ധനവിനെതിരെ വ്യത്യസ്ത പ്രതിഷേധ പരിപാടി സംഘടിപ്പിച്ച് എസ്എഫ്‌ഐ . പെരിങ്ങോം ഗവ കോളേജില്‍ എസ്എഫ്‌ഐ സംഘടിപ്പിച്ച പരിപാടിയാണ് ശ്രദ്ധേയമാകുന്നത്. 

ഇന്ധനവില വര്‍ധിപ്പിക്കുന്നത് ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ വേണ്ടിയാണെന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനയെ പരിഹസിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പരിപാടി നടത്തിയത്. പ്രതീകാത്മകമായി ശൗചാലയ തറക്കല്ലിടല്‍ സംഘടിപ്പിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. 

എസ്എഫ്‌ഐ പെരിങ്ങോം ഏരിയ സെക്രട്ടറി എ അഖില്‍, സേവിയര്‍ പോള്‍, മനു അഗസ്തി, വിഷ്ണു മനോജ്, വിഷ്ണു രമേശ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്