കേരളം

മലപ്പുറത്ത് വൃദ്ധനെ നഗ്നനാക്കി മര്‍ദ്ദിച്ചു; കുട്ടികളെ തട്ടിക്കൊണ്ടുപൊകാന്‍ എത്തിയതാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കുട്ടികളെ തട്ടിക്കൊണ്ടുപൊകാന്‍ എത്തിയതാണെന്ന് ആരോപിച്ച് ഭിക്ഷാടനത്തിന് എത്തിയ വൃദ്ധനെ നഗ്നനാക്കി ക്രൂരമായി മര്‍ദ്ദിച്ചു. പ്രബുദ്ധരെന്ന് സ്വയം വിശേഷിപ്പിക്കുന്ന കേരളത്തില്‍ തന്നെയാണ് ക്രൂരകൃത്യം അരങ്ങേറിയത്. മലപ്പുറം പൊന്നാനിയിലായിരുന്നു സംഭവം. അന്ധ്രാപ്രദേശ് സ്വദേശിയായ നാരായണ്‍ എന്ന വൃദ്ധനെയാണ് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ക്രൂരമായി തല്ലിച്ചതച്ചത്. 

കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വന്നതാണ് എന്നാരോപിച്ചായിരുന്നു ആക്രമണം. ഇയാളെ രക്ഷിക്കാനെത്തിയ പൊലീസിന് നേരെയും കൈയേറ്റ ശ്രമമുണ്ടായി. വൃദ്ധനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇയാളെ നിലത്തിട്ട് ചവിട്ടി അവശനാക്കിയ ജനക്കൂട്ടം അടിച്ചു കൊല്ലാന്‍ ആക്രോശിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. 

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനെ കുറിച്ചും മറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരണം ശക്തമായ പശ്ചാത്തലത്തില്‍ ഇത്തരം ആക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. ഇതിനൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍  ബ്ലാക് സ്റ്റിക്കര്‍ കണ്ടതും ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനും മോഷണത്തിനുമായാണ് ഇത്തരം സൂചനകള്‍ നല്‍കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ കൈയേറ്റം ശ്രമമുണ്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്