കേരളം

എം സ്വരാജ് അഹങ്കാരത്തിന്റെ ആള്‍രൂപം; സിപിഐയുടെ വോട്ടില്‍ ജയിച്ചിട്ട് അളെ അറിയില്ലെന്ന നിലപാട്; എറണാകുളം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

എറണാകുളം: സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ എറണാകുളം ജില്ലാ സമ്മേളനം. ജില്ലയില്‍ പതിനൊന്നു സീറ്റുകള്‍ കൈവശം വെക്കാന്‍ സിപിഎമ്മിന് അധികാരമില്ലെന്ന് സമ്മേളന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജിനെതിരെ രൂക്ഷവിമര്‍ശനമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. 

എം സ്വരാജ് അഹങ്കാരത്തിന്റെ ആള്‍ രൂപമാണെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. സിപിഐയുടെ വോട്ട് വാങ്ങി ജയിച്ചിട്ടും ആളെ അറിയില്ലെന്ന നിലപാടാണ  സ്വരാജിന്. ഇത് മുന്നണി മര്യാദക്ക് യോജിച്ചതല്ല. സ്വരാജിനെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎം തയ്യാറാവണം. മുന്നണി സംവിധാനത്തിന് യോജിച്ച രീതിയില്‍ അല്ല പലപ്പോഴും സിപിഎം പെരുമാറുന്നത്. ഇടതുമുന്നണി വെച്ച പ്രകടന പത്രികയ്ക്ക് കിട്ടിയ അംഗീകാരമാണ് വിജയമെന്നത് ചിലര്‍ മറന്നു പോകുന്നു. മുന്നണിയിലേക്ക് കേരളാ കോണ്‍ഗ്രസിനെ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ സമ്മേളന റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനമാണ് ഉള്ളത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം