കേരളം

ഐസക്കിന്റെ പരിഷ്‌ക്കാരം: ഇടതുട്രേഡ് യൂണിയനുകളില്‍ ഭിന്നത, സ്വകാര്യവല്‍ക്കരണ നീക്കമെന്ന് എഐടിയുസി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ വിഭജിച്ച് മൂന്നുലാഭകേന്ദ്രങ്ങളാക്കി മാറ്റുന്നതില്‍ ഇടതുട്രേഡ് യൂണിയനുകളില്‍ ഭിന്നത. ബജറ്റ് നിര്‍ദേശത്തെ കെഎസ്ആര്‍ടിസിയിലെ സിഐടിയു അനുകൂല തൊഴിലാളി സംഘടന സ്വാഗതം ചെയ്തപ്പോള്‍ എഐടിയുസി എതിര്‍പ്പുമായി രംഗത്തുവന്നു.  സ്വകാര്യവല്‍ക്കരണ നീക്കമാണ് ഇതിന് പിന്നിലെന്ന് എഐടിയുസി  കുറ്റപ്പെടുത്തി. എഐടിയുസിയുടെ നിലപാടിനെ പ്രതിപക്ഷ ട്രേഡ് യൂണിയനുകളും പിന്തുണച്ചു.

വികേന്ദ്രീകൃത ഭരണം കെഎസ്ആര്‍ടിസിക്ക് ഗുണം ചെയ്യുമെന്ന് സിഐടിയു അഭിപ്രായപ്പെട്ടു. എന്നാല്‍ വിഭജിച്ച തമിഴ്‌നാട്, ബാംഗ്ലൂര്‍ കോര്‍പ്പറേഷനുകള്‍ നഷ്ടത്തിലാണെന്ന് എഐടിയുസി തിരിച്ചടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്