കേരളം

ജാതിയും മതവുമില്ല, എതിര്‍ത്തത് ക്ഷേത്രാചാരങ്ങള്‍ക്കു വിരുദ്ധമായതിനാല്‍: ക്ഷേത്ര ക്ഷേമ സമിതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആര്‍ട്ടിസ്റ്റ് അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്നതിനെ എതിര്‍ത്തത് ക്ഷേത്രാചാരങ്ങള്‍ക്കു വിരുദ്ധമായതുകൊണ്ടാണെന്ന് എറണാകുളത്തപ്പന്‍ ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ്. ജാതിയും മതവുമൊന്നുമല്ല ഇതിനു കാരണമെന്ന് രാജേന്ദ്രപ്രസാദ് പറഞ്ഞു.

ദര്‍ബാര്‍ ഹാളിനോടു തൊട്ടുചേര്‍ന്ന ശിവക്ഷേത്രത്തിന്റെയും ഹനുമാന്‍ ക്ഷേത്രത്തിന്റെയും നട തുറന്നുകിടക്കുന്ന സമയത്താണ് മൃതദേഹം പൊതുദര്‍ശനത്തിനു വച്ചത്. ഇതിനോട് വിയോജിപ്പ് അറിയിക്കുകയാണ് ചെയ്തത്. ഗ്രൗണ്ടിലെ സ്‌റ്റേജിലോ ഡര്‍ബാര്‍ ഹാളിനുള്ളിലോ വയ്ക്കണമെന്ന് അഭ്യര്‍ഥന അവര്‍ നിരസിക്കുകയായിരുന്നു. 

നട തുറന്നുകിടക്കുമ്പോള്‍ മുന്നില്‍ മൃതദേഹം വയ്ക്കുന്നത് ക്ഷേത്രാചാരങ്ങള്‍ക്കു വിരുദ്ധമായതു കൊണ്ടാണ് എതിര്‍ത്തത്. ഇതില്‍ ജാതിയും മതവുമൊന്നുമില്ല. ആരായാലും ഇതേ നിലപാട് തന്നെയാണ് ഉണ്ടാവുമായിരുന്നത്. ഉത്സവവും ചന്ദ്രഗ്രഹണവും ആയിരുന്നതിനാല്‍ അമ്പലം അടച്ചിടാന്‍ കഴിയില്ലായിരുന്നെന്നും രാജേന്ദ്രപ്രസാദ് പറഞ്ഞു.

ആര്‍ട്ടിസ്റ്റ് അശാന്തന്റെ മൃതദേഹത്തോട് അനാരവു കാണിച്ചത് ക്ഷേത്രവിശ്വാസികളല്ല, ലളിതകലാ അക്കാദമിയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍വി ബാബു കുറ്റപ്പെടുത്തി. ദര്‍ബാര്‍ ഹാളിനുള്ളില്‍ മൃതദേഹം വയ്‌ക്കേണ്ടതിനു പകരം വരാന്തയില്‍ വയ്ക്കുകയാണ് അവര്‍ ചെയ്തത്. 

ഇത് ഒരു ദലിത്  വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവരുന്നത് ദുരുപദിഷ്ടമാണ്. പരിഹരിക്കാമായിരുന്ന പ്രശ്‌നത്തെ വിവാദമാക്കാനാണ് ശ്രമം നടന്നതെന്നും ആര്‍വി ബാബു പറഞ്ഞു.

ക്ഷേത്ര ഉത്സവത്തിനും ക്ഷേത്ര ആചാരങ്ങള്‍ക്കും ഒരു ഭംഗവുമുണ്ടാവരുതെന്ന വ്യവസ്ഥയിലാണ് ദര്‍ബാര്‍ ഹാള്‍ മൈതാനം സര്‍ക്കാരിനു വിട്ടുകൊടുത്തത്. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഗ്രൗണ്ടും ദര്‍ബാര്‍ ഹാളും ക്ഷേത്രത്തിന് തിരികെ നല്‍കുകയാണ് വേണ്ടതെന്ന് ആര്‍വി ബാബു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി