കേരളം

സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട സുജിത് വധക്കേസ് പ്രതി മിഥുനെ ഐക്കരക്കുന്നിലെ ആളൊഴിഞ്ഞ പറമ്പിലാണ് കണ്ടെത്തിയത്. സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മിഥുന്റെ ആരോഗ്യനില ഗുരുതരമാണ്. 


ഇരിങ്ങാലക്കുടയില്‍ സഹോദരിയെ ശല്യംചെയ്യുന്നത് ചോദ്യം ചെയ്ത ഇന്റീരിയല്‍ ഡിസൈനറായ സുജിതിനെ കൊന്ന കേസിലെ പ്രതിയാണ് മിഥുന്‍. പെണ്‍കുട്ടിയെ ശല്യംചെയ്തതും ഓട്ടോ െ്രെഡവറായ മിഥുനായിരുന്നു.

അച്ഛന്റെ സഹോദരിയുടെ മകളെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന ഓട്ടോറിക്ഷ െ്രെഡവറെ സുജിത്ത് ചോദ്യംചെയ്തതോടെയാണ് അക്രമത്തിന് തുടക്കം. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് പരിസരത്ത് കഴിഞ്ഞ ഞായാറാഴ്ചയായിരുന്നു സംഭവം.

ഇന്റീരിയര്‍ ഡിസൈനറായ സുജിത് വേണുഗോപാലിനെ ഓട്ടോറിക്ഷ െ്രെഡവര്‍ മിഥുന്‍  മര്‍ദ്ദിച്ചവശനാക്കി. തലയ്ക്കു കമ്പിവടിക്കൊണ്ട് അടിച്ചതായും പറയുന്നു. റോഡിലിട്ട് ചവിട്ടിക്കൂട്ടിയതോടെ സുജിത് അബോധാവസ്ഥയിലായി. പൊലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍