കേരളം

ഒരു ഘടകകക്ഷി കൂടി ഉടന്‍ യുഡിഎഫ് വിടും ; വെളിപ്പെടുത്തലുമായി ജെഡിയു നേതാവ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഒരു പ്രമുഖ ഘടകകക്ഷി കൂടി യുഡിഎഫ് വിടുമെന്ന് ജനതാദള്‍ യു നേതാവ്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ആ പാര്‍ട്ടി ഐക്യജനാധിപത്യ മുന്നണി വിടും. ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന സെക്രട്ടറി ജനറല്‍ ഷേയ്ക് പി ഹാരിസാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

രമേശ് ചെന്നിത്തല യുഡിഎഫ് ചെയര്‍മാനായതിന് ശേഷം മുന്നണി സംവിധാനം
കൂടുതല്‍ ദുര്‍ബലമായി. നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ഇടതു ജനാധിപത്യ മതേതര മുന്നണിയുടെ പ്രവര്‍ത്തനം ശക്തമാക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ഷേയ്ക് പി ഹാരിസ് അഭിപ്രായപ്പെട്ടു. 

ജനതാദള്‍ യു എറണാകുളം ജില്ലാ കൗണ്‍സില്‍ യോഗം ഉദാഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷേയ്ക് പി ഹാരിസ്. ജില്ലാ പ്രസിഡന്റ് അഗസ്റ്റിന്‍ കോലഞ്ചേരി അധ്യക്ഷനായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ