കേരളം

സിനിമ എനിക്ക് ഏറെ ഇഷ്ടമായി; പത്മാവത് കണ്ടുകഴിഞ്ഞ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രം പത്മാവത് കണ്ട് അഭിപ്രായം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവാദങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി എത്തിയത് കൊണ്ടാണ് പത്മാവത് എന്ന ഹിന്ദിചലച്ചിത്രം കാണാന്‍ ഇന്നലെ പോയതെന്നും സിനിമ തനിക്ക് ഏറെ ഇഷ്ടമായെന്നും ചെന്നിത്തല പറഞ്ഞു. പത്മാവത്, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ് തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

മികച്ച കലാമൂല്യമുള്ള ചലച്ചിത്രമാണിത്. ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിംഗിന്റെയും മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ അടങ്ങുന്ന പത്മാവത് സര്‍ഗ്ഗധനരായ കലാകാരന്മാരുടെ സൃഷ്ടിയാണ്. ഈ ചിത്രത്തെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാന്‍ പാടില്ലായിരുന്നു- ചെന്നിത്തല തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

വിവാദങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി എത്തിയത് കൊണ്ടാണ് പദ്മാവത് എന്ന ഹിന്ദിചലച്ചിത്രം കാണാൻ ഇന്നലെ പോയത്. സിനിമ എനിക്ക് ഏറെ ഇഷ്ടമായി.മികച്ച കലാമൂല്യമുള്ള ചലച്ചിത്രമാണിത്.ദീപികപദുക്കോണിന്റെയും രൺവീർ സിംഗിന്റെയും മികച്ച അഭിനയമുഹൂർത്തങ്ങൾ അടങ്ങുന്ന പദ്മാവത് സർഗ്ഗധനരായ കലാകാരന്മാരുടെ സൃഷ്ടിയാണ്. ഈ ചിത്രത്തെ അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ പാടില്ലായിരുന്നു. ജാതി -മത -വർഗ വൈരങ്ങൾ മാറ്റിവച്ചു മികച്ച കലാസൃഷ്ടിയായി മാത്രം പദ്മാവതിനെ കാണുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു