കേരളം

ആനാവൂര്‍ നാഗപ്പന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും ; കോലിയക്കോടിനെ ഒഴിവാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ആനാവൂര്‍ നാഗപ്പന്‍ തുടരും. ഇത് രണ്ടാം തവണയാണ് ആനാവൂര്‍ ജില്ലാ സെക്രട്ടറിയാകുന്നത്. കടകംപള്ളി സുരേന്ദ്രന്റെ പിന്‍ഗാമിയായാണ് ആനാവൂര്‍ നാഗപ്പന്‍ ജില്ലാ സെക്രട്ടറിയാകുന്നത്. 

ജില്ലാ കമ്മിറ്റിയില്‍ നിന്നും മുതിര്‍ന്ന നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരെ ഒഴിവാക്കി. കോലിയക്കോടിന് പുറമെ, വെങ്ങാനൂര്‍ ഭാസ്‌കരന്‍, എസ് കെ ആശാരി എന്നിവര്‍ അടക്കം ഏഴുപേരെ ജില്ലാ കമ്മിറ്റിയില്‍ നിന്നും
ഒഴിവാക്കിയിട്ടുണ്ട്. 

ഇവര്‍ക്ക് പകരമായി 45 അംഗ ജില്ലാ കമ്മിറ്റിയില്‍ ഏഴു പുതുമുഖങ്ങള്‍ ഇടംപിടിച്ചു. ഐ സാജു, കെ ആന്‍സലന്‍, എഎ റഹിം, എംജി മീനാംബിക, വി എസ് പദ്മകുമാര്‍, കെ കെ ശശാങ്കന്‍, എസ് ഷാജഹാന്‍ എന്നിവരാണ് പുതുതായി ജില്ലാ കമ്മറ്റിയിലെത്തിയത്.

നിയമസഭയിലേക്ക് മല്‍സരിക്കുന്നതിനായാണ് കടകംപള്ളി സുരേന്ദ്രന്‍ ജില്ലാ സെക്രട്ടറി പദം ഒഴിയുന്നത്. തുടര്‍ന്ന് 2016 മാര്‍ച്ചിലാണ് ആനാവൂര്‍ നാഗപ്പനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും, കുന്നത്തുകാല്‍ പഞ്ചായത്ത് പ്രസിഡന്റായും നാഗപ്പന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ