കേരളം

 ബിനീഷ് കോടിയേരിക്കെതിരെയും ദുബായില്‍ വഞ്ചനാകുറ്റത്തിന് കേസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സി പി ഐ എം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന് പിന്നാലെ സഹോദരന്‍ ബിനീഷ് കോടിയേരിക്കെതിരെയും ആരോപണം.  ദുബായില്‍ ബിനീഷ് കോടിയേരിക്കെതിരെ വഞ്ചനാകുറ്റത്തിന് കേസുളളതായി കോടതി രേഖകള്‍ ചൂണ്ടികാണിക്കുന്നതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.  മൂന്ന് വര്‍ഷത്തിനിടെ മൂന്നുകേസുകള്‍ ബിനീഷിനെതിരെ രജിസ്റ്റര്‍ ചെയ്തു. ഒരു കേസില്‍ ബിനീഷിനെ രണ്ടുമാസം തടവിന് ശിക്ഷിച്ചു. 

ദുബായിലെ മൂന്നുപൊലീസ് സ്റ്റേഷനുകളിലാണ് ബിനീഷ് കോടിയേരിക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. രണ്ടേകാല്‍ ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി കാണിച്ച് ഒരു സ്വകാര്യ കമ്പനി നല്‍കിയ പരാതിയിലാണ് ബിനിഷിനെ രണ്ടുമാസത്തെ തടവിന് ശിക്ഷിച്ചിട്ടുളളത്. 2015ല്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ കഴിഞ്ഞ ഡിസംബറിലാണ് കോടതി ശിക്ഷ വിധിച്ചത്. 

ബിനോയിക്കെതിരായ കേസ് അന്വേഷിക്കാത്തത് സംശയാസ്പദമാണെന്ന് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിച്ച അനില്‍ അക്കര ചൂണ്ടികാണിച്ചിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണമുന്നയിച്ചതെന്നു പറഞ്ഞ അനില്‍ അക്കര കോടിയേരിയുടെ മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു