കേരളം

അധികാര രാഷ്ട്രീയത്തിന്റെ ഇരകള്‍ എല്ലാം ഒരേ കുടത്തില്‍ പെട്ടുപോയവരാണ് ; കുരീപ്പുഴക്കെതിരായ ആക്രമണത്തെ അപലപിച്ച് ശാരദക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കവി കുരീപ്പുഴക്കു നേരെ ആര്‍എസ്എസുകാര്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് ശാരദക്കുട്ടി.  ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കവിക്കെതിരായ അക്രമത്തെ ശാരദക്കുട്ടി എതിര്‍ത്തത്. കുരീപ്പുഴയുടെ തേള്‍ക്കുടം എന്ന കവിത ഉദ്ധരിച്ചുകൊണ്ടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. 

കുരീപ്പുഴ ശ്രീകുമാറിനും, സ്വാതന്ത്ര്യവും മനുഷ്യാവകാശവും നിഷേധിക്കപ്പെടുന്ന വടയമ്പാടിയിലെ സമര സഖാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഒപ്പം നില്‍ക്കാന്‍ നമുക്ക് കഴിയണം. കരിന്തേളും കീഴാളസ്ത്രീയും പോലെ, അധികാര രാഷ്ട്രീയത്തിന്റെ ഇരകള്‍ എല്ലാം ഒരേ കുടത്തില്‍ പെട്ട് പോയവരാണ്

അധികാരത്തിന്റെ കുടങ്ങള്‍ നിറയെ കള്ളനാണയങ്ങളാണ്. എഴുത്തുകാര്‍ അത് വിളിച്ചു പറയും. അതുകൊണ്ടാണ് എഴുത്തുകാരെ പിശാചിന് പിടിച്ചു കൊടുക്കുക എന്ന് 1934 ലെ ഹാംബര്‍ഗ് പ്രസംഗത്തില്‍ ഹിട്‌ലര്‍ തന്റെ അനുയായികളെ ഉദ്‌ബോധിപ്പിച്ചത്. ആ ജന്തുവിനെ നമ്മളാരും സഹിക്കേണ്ടതില്ല എന്നാണ് ആ അധികാരി അന്ന് പറഞ്ഞത്. ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ കഴിയാതെ വരുന്നവര്‍, അവരേതു രാഷ്ട്രീയപ്പാര്‍ട്ടി ആയാലും ഏതു ലിംഗത്തില്‍ പെട്ടവരായാലും ആയുധം എടുക്കും. അത് ഭീരുത്വത്തിന്റെ അങ്ങേയറ്റമാണ്. നിലനില്‍ക്കുന്ന ഭരണവര്‍ഗ്ഗത്തിന്റെ ആശയങ്ങളെ അതേ പടി വ്യാഖ്യാനം ചെയ്ത് ഉറപ്പിക്കുന്നവരെ മതി ഏതു ഭരണകൂടത്തിനും. അല്ലാത്തവരെ അവര്‍ പിശാചിന് എറിഞ്ഞു കൊടുക്കും. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ശാരദക്കുട്ടി അഭിപ്രായപ്പെട്ടു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കഥയാണ്. കുടത്തില്‍ അകപ്പെട്ട ഒരു കരിന്തേള്‍. കുടത്തിലെ നാണയം ഭയം കൂടാതെ എടുത്തു കൊടുക്കുന്നവള്‍ക്ക് അര്‍ദ്ധരാജ്യം , വജ്രഹാരം, വിശിഷ്ട വസ്ത്രം. അധികാരികളുടെ വ്യാജവാഗ്ദാനങ്ങളില്‍ പെട്ട് കുടത്തിലെ നാണയം എടുക്കാന്‍ കൈ കുടത്തിലേക്ക് നീട്ടിയ കീഴാള സ്ത്രീയെ കടിക്കാതെ ആ തേള്‍ കുടത്തിനരികില്‍ ഒതുങ്ങി പതുങ്ങി ഇരിക്കുന്നു. കാരണം തേളിനറിയാം, രണ്ടു പേരും ഒരേ പോലെ ഒരേ അധികാരവ്യവസ്ഥയുടെ കുടത്തിലാണ് പെട്ട് പോയിരിക്കുന്നത്. 
'ഇവളുമെന്‍ ദുര്‍വ്വിധി പോല്‍ 
കുടത്തിനുള്ളില്‍ കുടുങ്ങിയോളാ
ണിവളേ തൊടില്ലെന്‍ ദാഹം ' 
തന്നെപ്പോലെ തന്നെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവള്‍. അവളെ താന്‍ ചതിക്കില്ല. കനകനാണയം എടുത്ത് അധികാരികളുടെ നേരെ നീട്ടി അവള്‍ നില്‍ക്കുമ്പോള്‍ കരിന്തേള്‍ ആ പൂവിരലില്‍ സുഖമായി ഉറങ്ങുന്നു. ഇത് കുരീപ്പുഴ എഴുതിയ തേള്‍ക്കുടം എന്ന കവിതയില്‍ നിന്ന്.

കുരീപ്പുഴ ശ്രീകുമാറിനും, സ്വാതന്ത്ര്യവും മനുഷ്യാവകാശവും നിഷേധിക്കപ്പെടുന്ന വടയംപാടിയിലെ സമര സഖാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഒപ്പം നില്‍ക്കാന്‍ നമുക്ക് കഴിയണം. കരിന്തേളും കീഴാളസ്ത്രീയും പോലെ, അധികാര രാഷ്ട്രീയത്തിന്റെ ഇരകള്‍ എല്ലാം ഒരേ കുടത്തില്‍ പെട്ട് പോയവരാണ്

അധികാരത്തിന്റെ കുടങ്ങള്‍ നിറയെ കള്ളനാണയങ്ങളാണ്. എഴുത്തുകാര്‍ അത് വിളിച്ചു പറയും. അതുകൊണ്ടാണ് 1934 ലെ ഹാംബര്‍ഗ് പ്രസംഗത്തില്‍ ഹിട്‌ലര്‍ തന്റെ അനുയായികളെ ഉദ്‌ബോധിപ്പിച്ചത് എഴുത്തുകാരെ പിശാചിന് പിടിച്ചു കൊടുക്കുക എന്ന്. ആ ജന്തുവിനെ നമ്മളാരും സഹിക്കേണ്ടതില്ല എന്നാണ് ആ അധികാരി അന്ന് പറഞ്ഞത്. ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ കഴിയാതെ വരുന്നവര്‍ , അവരേതു രാഷ്ട്രീയപ്പാര്‍ട്ടി ആയാലും ഏതു ലിംഗത്തില്‍ പെട്ടവരായാലും ആയുധം എടുക്കും. അത് ഭീരുത്വത്തിന്റെ അങ്ങേയറ്റമാണ്. നിലനില്‍ക്കുന്ന ഭരണവര്‍ഗ്ഗത്തിന്റെ ആശയങ്ങളെ അതേ പടി വ്യാഖ്യാനം ചെയ്ത് ഉറപ്പിക്കുന്നവരെ മതി ഏതു ഭരണകൂടത്തിനും. അല്ലാത്തവരെ അവര്‍ പിശാചിന് എറിഞ്ഞു കൊടുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍