കേരളം

കൊച്ചിയില്‍ വീണ്ടും ചൂരല്‍ പ്രയോഗിക്കുമെന്ന് ശിവസേന

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി മറൈന്‍ഡ്രൈവില്‍ സദാചാര ഗുണ്ടായിസത്തിന്റെ ഭാഗമായി ചൂരല്‍ പ്രയോഗിച്ചതിന് പിന്നാലെ യാചക നിരോധന നിയമം നടപ്പാക്കിയില്ലെങ്കില്‍ ചൂരല്‍ പ്രയോഗവുമായി രംഗത്ത് എത്തുമെന്ന് ഭീഷണിയുമായി ശിവസേന. തട്ടിപ്പുകാരായിട്ടുള്ള യാചകരെയും സിഗ്നല്‍ ജംഗ്ഷനുകളിലുള്ള വഴിവാണിഭക്കാരെയും സമൂഹത്തില്‍ നിന്നും നീക്കം ചെയ്തില്ലെങ്കില്‍ ശിവസൈനികര്‍ അതിന് മുന്‍കൈ എടുക്കേണ്ടിവരുമെന്നും ശിവസേന എറണാകുളം ജില്ലാ നേതൃത്വം മുന്നറിയിപ്പ് നല്‍കി.

സംസ്ഥാന സര്‍ക്കാര്‍ ഇടപെടലുകള്‍ നടപ്പാക്കിയില്ലെങ്കില്‍ ചൂരല്‍ പ്രയോഗത്തിലൂടെ നടപ്പാക്കേണ്ടി വരുമെന്ന് ബുധനാഴ്ച ചേര്‍ന്ന  യോഗത്തിലാണ് തീരുമാനമുണ്ടായത്. നേരത്തെ ശിവസേന മറൈന്‍ഡ്രൈവില്‍ ചൂരല്‍ പ്രയോഗം നടത്തിയത് വലിയ വിവാദമായിരുന്നു. സംഭവവത്തെ  തുടര്‍ന്ന് നിരവധി ശിവസേ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരുന്ന പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും നേരെയായിരുന്നു ചൂരല്‍ പ്രയോഗം നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു