കേരളം

ഐസക്കിനെ വിളിച്ച് പണിക്കുവരേണ്ടെന്നു പിണറായി പറഞ്ഞാല്‍ സര്‍ക്കാര്‍ രക്ഷപ്പെടും: ശങ്കരനാരായണന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് ഭരണം മുന്നോട്ടുകൊണ്ടുപോകണമെന്നുണ്ടെങ്കില്‍ ധനമന്ത്രി തോമസ് ഐസക്കിനെ മാറ്റിയേ പറ്റൂ എന്ന് കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്‍ പറഞ്ഞു. കെ.പി.എസ്.ടി.എ (കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പണം കടംവാങ്ങിയതിന്റെ പലിശ കൊടുക്കാന്‍ വീണ്ടും കടം വാങ്ങേണ്ടിവരുന്ന സര്‍ക്കാരാണു കേരളത്തിലേത്. ബവ്‌റിജസ് വില്‍പനശാലകളിലെ വരുമാനം കൊണ്ടാണു സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ബജറ്റ് പ്രസംഗമെന്നു പറഞ്ഞു സാഹിത്യസമ്മേളനമാണ് തോമസ് ഐസക്ക് നടത്തിയത്. 

ഐസക്കിനെ വിളിച്ചു നാളെ മുതല്‍ പണിക്കുവരേണ്ടെന്നു പിണറായി വിജയന്‍ പറഞ്ഞാല്‍ സര്‍ക്കാര്‍ രക്ഷപ്പെടും. തോമസ് ഐസക്കിനു വലിയ വിവരമൊന്നുമില്ലെന്നു നേരത്തേ മനസ്സിലായതുകൊണ്ടാണ് പിണറായി വിജയന്‍ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചത്. എന്നാല്‍ അവര്‍ പറഞ്ഞതൊന്നു പിണറായിക്കു മനസ്സിലായില്ലെന്നും ശങ്കരനാരായണന്‍ പറഞ്ഞു. 


എന്തു ചോദിച്ചാലും കിഫ്ബി എന്നാണ് മറുപടി. അതിലാകട്ടെ പത്ത് പൈസയില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ബിവറേജസ് കോര്‍പറേഷന്റെ വരുമാനം ട്രഷറികളിലൂടെ പിന്‍വലിക്കുന്നു. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിയാതായി. കെടുകാര്യസ്ഥതയുടെ ഫലമാണിതെല്ലാമെന്നും ശങ്കരനാരായണന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ