കേരളം

ഫെബ്രുവരി 16 മുതല്‍ സംസ്ഥാനത്ത് അനശ്ചിതകാല ബസ് സമരം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സംസ്ഥാനത്ത് ഈ മാസം 16 മുതല്‍ അനശ്ചിതകാല സ്വകാര്യബസ് സമരം ആരംഭിക്കുമെന്ന് ബസ്സുടമകള്‍. യാത്രാനിരക്ക് അടിയന്തരിമായി വര്‍ധിപ്പിക്കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു. ബസ്സുടകമകള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ വാക്ക് പാലിക്കാത്ത സാഹചര്യത്തിലാണ് 16 മുതല്‍ അനശ്ചിതകാല ബസ്സ്‌സമരം ആരംഭിക്കുന്നതെന്നും ഉടമകള്‍ വ്യക്തമാക്കി.

നേരത്ത  അനിശ്ചിതകാല സ്വകാര്യബസ് സമരം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. നിരക്കുവര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ എത്രയും വേഗം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ്  സമരം മാറ്റിവെച്ചതെന്നായിരുന്നു അന്ന് ബസുടമകള്‍ പറഞ്ഞത്‌. 

മിനിമം ചാര്‍ജ് 10 രൂപ ആക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഇന്ധനവിലയിലും സ്‌പെയര്‍പാര്‍ട്‌സുകളിലും ഉണ്ടാകുന്ന വില വര്‍ധനയ്ക്ക് ആനുപാതികമായി മിനിമം ചാര്‍ജിലും വര്‍ധന വേണെമെന്നായിരുന്നു ആവശ്യം. മൂന്ന് കൊല്ലം മുമ്പാണ് നിരക്ക് പരിഷ്‌കരിച്ചത്. കാലാനുസൃതമായി നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു