കേരളം

സിപിഎം ധാര്‍ഷ്ട്യം തുടര്‍ന്നാല്‍ ബംഗാളിലെ അവസ്ഥ കേരളത്തിലും വരും: സിപിഐ 

സമകാലിക മലയാളം ഡെസ്ക്

മാനന്തവാടി: മുന്നണിയിലും ഭരണത്തിലും വല്യേട്ടന്‍ ചമയുന്ന സിപിഎമ്മിന്റെ ധാര്‍ഷ്ട്യം തുടര്‍ന്നാല്‍ ഇടതുമുന്നണിക്ക് ബംഗാളിലെ അവസ്ഥ കേരളത്തിലും വരുമെന്ന് സിപിഐ. വയനാട് ജില്ലാ സമ്മേളനത്തിലാണ് സിപിഎമ്മിനെതിരെ സിപിഐ ആഞ്ഞടിച്ചത്.രാഷ്ട്രീയ റിപ്പോര്‍ട്ടിന്മേല്‍ നടന്ന പൊതു ചര്‍ച്ചയിലാണ് സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. 

മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക മറന്നാണ് മന്ത്രിസഭയുടെ പോക്കെന്നും സിപിഐ കുറ്റപ്പെടുത്തി. മന്ത്രിമാരായ കെ. രാജു, പി. തിലോത്തമന്‍ എന്നിവരുടെ പ്രവര്‍ത്തനം മെച്ചപ്പെടേണ്ടതുണ്ടെന്നും വിമര്‍ശനം ഉയര്‍ന്നു. ജില്ലയില്‍ നിന്നുള്ള രണ്ടു സിപിഎം എംഎല്‍എമാര്‍ എല്‍ഡിഎഫ് സംവിധാനത്തെ പാടേ അവഗണിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സമ്മേളനം കുറ്റപ്പെടുത്തി. വര്‍ഷങ്ങളായി സിപിഎം-സിപിഐ തര്‍ക്കം രൂക്ഷമായി തുടരുന്ന പ്രദേശമാണ് മാനന്തവാടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്