കേരളം

'ആരോഗ്യരംഗത്ത് കേരളാമോഡല്‍ തന്നെയാണ് രാജ്യത്തിന് മാതൃക എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു' : മുഖ്യമന്ത്രി പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : ആരോഗ്യമേഖലയില്‍ ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കേരളം ചരിത്രമെഴുതിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യരംഗത്ത് കേരളാമോഡല്‍ തന്നെയാണ് രാജ്യത്തിന് മാതൃക എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. ആര്‍ദ്രം പദ്ധതി ഉള്‍പ്പെടെ നടപ്പാക്കി രോഗീസൗഹൃദമായ അന്തരീക്ഷം ആശുപത്രികളില്‍ സൃഷ്ടിച്ച് മികച്ച ചികിത്സ ഉറപ്പുവരുത്താനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആരോഗ്യമേഖലയില്‍ ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കേരളം ചരിത്രമെഴുതി. കേരളം മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിയെന്ന് നീതിആയോഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രംഗത്ത് കേരളം അതിവേഗം പുരോഗതി കൈവരിച്ചുവെന്ന് നീതിആയോഗ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആരോഗ്യരംഗത്ത് കേരളാമോഡല്‍ തന്നെയാണ് രാജ്യത്തിന് മാതൃക എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്. ആര്‍ദ്രം പദ്ധതി ഉള്‍പ്പെടെ നടപ്പാക്കി രോഗീസൗഹൃദമായ അന്തരീക്ഷം ആശുപത്രികളില്‍ സൃഷ്ടിച്ച് മികച്ച ചികിത്സ ഉറപ്പുവരുത്താനാണ് സര്‍ക്കാരിന്റെ ശ്രമം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി