കേരളം

അത് ഒരു യാന്ത്രികമായ നിര്‍ദേശം; മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വി എസ് സുനില്‍കുമാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ചുദിവസം വേണമെന്ന് ഇന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. ഇത് സംബന്ധിച്ച് തെറ്റായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. മന്ത്രിമാര്‍ യാന്ത്രികമായിട്ടല്ല പ്രവര്‍ത്തിക്കുന്നത്. അത്തരത്തില്‍ യാന്ത്രികമായ ഒരു നിര്‍ദേശവും മുഖ്യമന്ത്രി നല്‍കിയിട്ടില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

ആഴ്ചയില്‍ അഞ്ചുദിവസം മന്ത്രിമാര്‍ തലസ്ഥാനത്ത് ഉണ്ടാകണമെന്ന് നിര്‍ദേശം നേരത്തെ തന്നെ മന്ത്രിമാര്‍ അംഗീകരിച്ചതാണ്. കൂടാതെ മണ്ഡലത്തിലെയും മന്ത്രി എന്ന നിലയില്‍ മറ്റു മണ്ഡലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടുമുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം മന്ത്രിമാര്‍ തള്ളിയെന്ന രീതിയിയിലായിരുന്നു വാര്‍ത്ത. മുഖ്യമന്ത്രിയുടെ നിര്‍ദേശം പ്രായോഗികമല്ലെന്നാണ് മന്ത്രിമാര്‍ പറയുന്നത്. മണ്ഡലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും വകുപ്പുകളുടെ പരിപാടികള്‍ തിരുനവനന്തപുരത്തായി കേന്ദ്രീകരിക്കാനാകില്ലെന്നും മന്ത്രിമാര്‍ പറഞ്ഞു.എന്നാല്‍ മന്ത്രിമാരുടെ വാദം മുഖ്യമന്ത്രി തള്ളി. മന്ത്രിമാര്‍ തിരുവന്തപുരത്ത് തന്നെ വേണമെന്ന് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം നല്‍കിയെന്നുമായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ഈ സാഹചര്യത്തിലാണ് മന്ത്രി സുനില്‍ കുമാര്‍ നിലപാട് വ്യക്തമാക്കിയത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്