കേരളം

'മണ്ഡരി ബാധിച്ച തെങ്ങ്, വാ പോയ കോടാലി';  മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ ജില്ലാ സമ്മേളനം

സമകാലിക മലയാളം ഡെസ്ക്

 

ഇടുക്കി: സിപിഐ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി ഇടുക്കി ജില്ലാ സമ്മേളനം. നാല് മന്ത്രിമാര്‍ക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സമ്മേളന പ്രതിനിധികള്‍ ഉയര്‍ത്തിയിരിക്കുന്നത്. കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാറിനെ മണ്ഡരി ബാധിച്ച തെങ്ങെന്ന് വിളിച്ചപ്പോള്‍ റവന്യു മന്ത്രി ഇ.ചന്ദ്രഖേരനെ വാ പോയ കോടാലിയുമായാണ് ഉമിച്ചത്. വനം വകുപ്പ് സമാന്തര സര്‍ക്കാര്‍ നടത്തുന്നുവെന്നും ജോയിന്റ് കൗണ്‍സിലാണ് വനം വകുപ്പ് ഭരിക്കുന്നതെന്നും ആരോപണമുയര്‍ന്നു. 

നേരത്തെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലും മന്ത്രിമാര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സിപിഐ മന്ത്രിമാര്‍ പൊതിക്കാത്ത തേങ്ങ മുന്നില്‍ കണ്ട പട്ടികളെപ്പോലെയാണ് എന്നാണ് അന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നത്. ഭക്ഷ്യമന്ത്രി പി.തിലോത്തമനെ മാറ്റണമെന്നും ആവശ്യമുയര്‍ന്നിരുന്നു. തിലോത്തമന്‍ സി.ദിവാകരന് ചീത്തപ്പേരുണ്ടാക്കുന്നുവെന്നാണ് ആരോപണം ഉയര്‍ന്നത്. ഇ.ചന്ദ്രശേഖരന്റെ കടിഞ്ഞാണ്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യിലാണെന്നും തിരുവനന്തപുരം സമ്മേളനത്തില്‍ ആക്ഷേപമുയര്‍ന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്