കേരളം

'കോണ്‍ഗ്രസുകാര്‍ തിരിച്ചടിക്കും എന്ന പേടി വേണ്ട. അവര്‍ 'രഘുപതി രാഘവ രാജാറാം' പാടി കൊലയാളികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കും'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനെതിരെ അഡ്വ. എ ജയശങ്കര്‍. ഷുഹൈബിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിയ്ക്ക് ഒരു പങ്കുമില്ലെന്ന് സഖാവ് പി ജയരാജന്‍ നെഞ്ചില്‍ കൈവച്ചു പറഞ്ഞിട്ടുണ്ട്. സത്യത്തില്‍, അത് പറയേണ്ട കാര്യമേയില്ല. നാളിതുവരെ കണ്ണൂര്‍ ജില്ലയില്‍ നടന്ന ഒരു ദുര്‍മരണത്തിലും ജയരാജനോ പാര്‍ട്ടിക്കോ ഒരു പങ്കും ഉണ്ടായിട്ടില്ലെന്നും ജയശങ്കര്‍ പറയുന്നു.

ഇനി, ബാക്കി കാര്യങ്ങള്‍ ജില്‍ജില്ലായി നടക്കും.'യഥാര്‍ത്ഥ' പ്രതികള്‍ ഉടനെ കീഴടങ്ങും, പാര്‍ട്ടി വക്കീലന്മാര്‍ അവരെ ജാമ്യത്തിലിറക്കും, സാക്ഷികള്‍ കൂറുമാറും...വിപ്ലവം വിജയിക്കും.
കോണ്‍ഗ്രസുകാര്‍ തിരിച്ചടിക്കും എന്ന പേടി വേണ്ട. അവര്‍ 'രഘുപതി രാഘവ രാജാറാം' പാടി കൊലയാളികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കും.സബ്‌കോ സന്മതി ദേ, ഭഗവാന്‍ എന്നും ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

കണ്ണൂര്‍ വീണ്ടും കുരുതിക്കളമായി.

ഷുഹൈബ് എന്നൊരു യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഇക്കുറി വിപ്ലവകാരികളുടെ വടിവാള്‍ രാഷ്ട്രീയത്തിന് ഇരയായത്. അദ്ദേഹത്തിന്റെ രണ്ടു സുഹൃത്തുക്കള്‍ക്കു സാരമായി പരിക്കേറ്റു.

സ്ഥലത്തെ സ്‌കൂളില്‍ ഗടഡവിന്റെ യൂണിറ്റ് രൂപീകരിച്ചതാണ് ഷുഹൈബ് ചെയ്ത പാപം. മാര്‍ക്‌സിസ്റ്റ് പീനല്‍ കോഡില്‍ അതിനുള്ള ശിക്ഷ മരണമാണ്.

ഷുഹൈബിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിയ്ക്ക് ഒരു പങ്കുമില്ലെന്ന് സഖാവ് പി ജയരാജന്‍ നെഞ്ചില്‍ കൈവച്ചു പറഞ്ഞിട്ടുണ്ട്. സത്യത്തില്‍, അത് പറയേണ്ട കാര്യമേയില്ല. നാളിതുവരെ കണ്ണൂര്‍ ജില്ലയില്‍ നടന്ന ഒരു ദുര്‍മരണത്തിലും ജയരാജനോ പാര്‍ട്ടിക്കോ ഒരു പങ്കും ഉണ്ടായിട്ടില്ല.

ഇനി, ബാക്കി കാര്യങ്ങള്‍ ജില്‍ജില്ലായി നടക്കും.'യഥാര്‍ത്ഥ' പ്രതികള്‍ ഉടനെ കീഴടങ്ങും, പാര്‍ട്ടി വക്കീലന്മാര്‍ അവരെ ജാമ്യത്തിലിറക്കും, സാക്ഷികള്‍ കൂറുമാറും...വിപ്ലവം വിജയിക്കും.

കോണ്‍ഗ്രസുകാര്‍ തിരിച്ചടിക്കും എന്ന പേടി വേണ്ട. അവര്‍ 'രഘുപതി രാഘവ രാജാറാം' പാടി കൊലയാളികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കും.

സബ്‌കോ സന്മതി ദേ, ഭഗവാന്‍!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ