കേരളം

തേങ്ക്യൂ സോമച്ച്, ഇപ്പൊ ഒരു റിലാക്‌സേഷനുണ്ട്: സസ്‌പെന്‍ഷനോട് ജസ്‌ലയുടെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

അസഹിഷ്ണുതക്കെതിരെ ഫ്‌ലാഷ്‌മോബ് നടത്തിയതിന്റെ പേല്‍ ശ്രദ്ധേയയായ ജസ്‌ല മാടശേരിയെ കെഎസ്‌യു മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂരില്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിലെ ജസ്‌ലയുടെ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് നടപടി.

എയ്ഡ്‌സ് ദിനത്തില്‍ മലപ്പുറത്ത് വിദ്യാര്‍ഥികള്‍ നടത്തിയ ഫ്‌ലാഷ് മോബിനെതിരെ ഉയര്‍ന്ന അസഹിഷ്ണുതയോടുളള പ്രതിഷേധമായിട്ടായിരുന്നു ജസ് ലയും സുഹൃത്തുക്കളും തിരുവനന്തപുരം രാജ്യാന്തര ചലചിത്രമേളക്കിടെ ഫ്‌ലാള് മോബ് നടത്തിയത്. 

കണ്ണൂരില്‍ ഷൂഹൈബ് കൊല്ലപ്പെട്ടപ്പോള്‍ ജസ്‌ല മാടശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് കോണ്‍ഗ്രസ് വികാരങ്ങള്‍ക്ക് എതിരെയാണന്ന് ആരോപിച്ചാണ് സസ്‌പെന്‍ഷന്‍ നടപടി. എന്നാല്‍ കൊലപാതകവുമായി ബന്ധപ്പെട്ട്  മോശമായൊന്നും പോസ്റ്റ് ചെയ്തില്ലെന്നും അച്ചടക്ക നടപടിയില്‍ വേദനയില്ലെന്നും ജസ്‌ല പ്രതികരിച്ചു.

പലവട്ടം ആവശ്യപ്പെട്ടിട്ടും പോസ്റ്റ് പിന്‍വലിക്കാന്‍ ജസ്‌ല  തയാറാകാത്ത സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ വേണ്ടി വന്നതെന്ന് കെഎസ്‌യു നേതൃത്വം പറയുന്നു. എന്നാല്‍ സസ്‌പെന്‍ഡ് ചെയ്ത കെഎസ്‌യു നേതാക്കള്‍ക്കുള്ള മറുപടിയും ജസ്‌ല ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു. 'സസ്‌പെന്‍ഷന്‍ കിട്ടി ബോധിച്ചു. തേങ്ക്യൂ സോ മച്ച്. ഇപ്പോള്‍ ഒരു റിലാക്‌സേഷനുണ്ട്' - ഇതായിരുന്നു ജസ്‌ലയുടെ വരികള്‍.

കേവലം കണ്ണൂരെന്ന നാടിന്റെ പാശ്ചാത്തലവും അവിടത്തെ രാഷ്ട്രീയവും അവിടെ മനുഷ്യ ജീവനുകള്‍ക്കുള്ള വിലയും.. അത് മാത്രമാണ് താന്‍ പോസ്റ്റിലൂടെ ഉദ്ധേശിച്ചതെന്നു ജസ്‌ല പറഞ്ഞു. ഒരിക്കലും ഒരു കൊലപാതകം കണ്ട് കൈ കൊട്ടി ചിരിക്കുന്നവളല്ല താന്‍. അത്ര കരുണയില്ലാത്തവളായി നിങ്ങള്‍ എന്നെ കാണരുത്. 

ഷുഹൈബിക്കാന്റെ മരണത്തെ നിസാരവല്‍ക്കരിച്ചതല്ല. കണ്ണൂരിന്റെ മണ്ണില്‍ സഖാക്കളുടെ മനസില്‍ ഒരു മനുഷ്യ ജീവന് നല്‍കുന്ന മാനസിക മുഖം എഴുതി എന്ന് മാത്രം. ആ ചലനമറ്റ ശരീരം കണ്ട് പകച്ച് നിന്ന് പോയൊരാളാണ് ഞാന്‍. എന്നെ തെറി പറയുകയോ ചീത്ത വിളിക്കുകയോ എന്ത് വേണമെങ്കിലും നിങ്ങള്‍ക്ക് ചെയ്യാം. പക്ഷെ ഒരിക്കലും കൂടെപ്പിറപ്പിന്റെ വേദനയില്‍ സന്തോഷിക്കുന്നവളാണ് എന്ന് മാത്രം പറയരുത്. ഒരിക്കലും മനസില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും ജസ്‌ല ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്