കേരളം

ശുഹൈബ് വധം: കെ സുധാകരന്‍ നിരാഹാരത്തിന്

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികളെ പിടികൂടാത്തതിില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നിരാഹാര സമരത്തിന്. 48 മണിക്കൂര്‍ നിരാഹാര സമരം തിങ്കളാഴ്ച മുതല്‍ നിരാഹാരം ആരംഭിക്കുമെന്ന് കെ സുധാകരന്‍ പറഞ്ഞു. അതിനിടയില്‍ പ്രതികളെ പിടികൂടിയിട്ടില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി

കണ്ണൂരിലെ കൊലപാതകങ്ങളില്‍ കേരളത്തിലെ സാംസ്‌കാരിക നായകര്‍ക്ക് മിണ്ടാട്ടമില്ല. അത് പിണറായി വിജയനെ പേടിച്ചിട്ടാണ്. കണ്ണൂര്‍ എസ്പിയെ സിപിഎം കെട്ടിയിരിക്കുകയാണ്. ഡിവൈഎസ്പിമാരെ എം വി ജയരാജന്‍ നേരിട്ട് വിളിച്ച് നിയന്ത്രിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന കൊടി സുനി ഇടയ്ക്ക് ജയിലിന് പുറത്ത് എത്തുന്നത് എങ്ങനെയാണെന്നും സുധാകരന്‍ ചോദിച്ചു. ശുഹൈബിന്റെ വധം നടപ്പാക്കിയത് ജയിലില്‍ നിന്ന് പരോളിലിറങ്ങിയ ടിപി ചന്ദ്രശേഖരന്റെ കൊലയാളികളാണെന്നും സുധാകരന്‍ ആരോപിച്ചിരുന്നു.

കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിയുടെ സ്ഥിരംപരാജയവും, പാര്‍ട്ടിയില്‍ കാര്യമായ സ്ഥാനമൊന്നും വഹിക്കാതിരുന്ന സുധാകരന്‍ ഷുഹൈബിന്റെ കൊലപാതകത്തോടെ സുധാകരന്‍ ശക്തമായ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും