കേരളം

ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കരുതെന്ന് വികെ ശ്രീരാമന്‍

സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട്: ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കുകയല്ല, ചമ്രംപടിഞ്ഞ് ഇരിക്കുകയാണ് വേണ്ടതെന്ന് എഴുത്തുകാരനും നടനുമായ വികെ ശ്രീരാമന്‍. അങ്ങനെയൊരു അവകാശം നേടിയെടുക്കാന്‍ നമുക്കാവണമെന്ന് വികെ ശ്രീരാമന്‍ പറഞ്ഞു. കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ കാവ്യോത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പരാമര്‍ശം.


സ്വാഗതഗാനം ആലപിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ എഴുന്നേറ്റ് നിന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് ശ്രീരാമന്‍ അഭിപ്രായപ്പെട്ടത്. പ്രാര്‍ഥനകള്‍ക്ക് നില്‍ക്കേണ്ട ആവശ്യമില്ല. എഴുന്നേറ്റ് നില്‍ക്കുന്നത് അശരണന്റെ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ദേശീയഗാനം ആലപിക്കുമ്പോള്‍ ഇരിക്കാനുള്ള സ്വാതന്ത്യം നേടിയെടുക്കാന്‍ നമുക്കാവണം- ശ്രീരാമന്‍ പറഞ്ഞു.

സ്വസ്ഥമായി കണ്ണടച്ചിരുന്നാണ് രാജ്യത്തിനുവേണ്ടി പ്രാര്‍ഥിക്കേണ്ടത്. അറ്റന്‍ഷനായി എഴുന്നേറ്റ് നില്‍ക്കുന്നത് ഭയപ്പാടിന്റെ ലക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെയാണ് കാവ്യോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്