കേരളം

സമൂഹത്തെ വെല്ലുവിളിക്കുന്ന സ്വകാര്യ ബസുടമകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം: എഐവൈഎഫ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അനിശ്ചിതകാല പണിമുടക്ക് നടത്തുന്ന ബസുടമകളുടെ നടപടി അനാവശ്യമാണെന്നും പൊതു സമൂഹത്തെ വെല്ലുവിളിച്ചു കൊണ്ട് സമരം നടത്തുന്ന ബസുടമകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ആര്‍.സജിലാല്‍, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവര്‍ ആവശ്യപ്പെട്ടു. അധിക നിരക്കു വര്‍ദ്ധനവ് ആവശ്യപ്പെട്ട് പണിമുടക്ക് നടത്തുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കല്‍ അടക്കമുള്ള കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങണം. സാധാരണക്കാരായ യാത്രക്കാരുടെ യാത്ര ദുസ്സഹമാകുന്ന വിധം പണിമുടക്കുമായി മുന്നോട്ടു പോകുന്ന ബസുടമകളുടെ നിലപാട് ബസ് പെര്‍മിറ്റ് ലഭ്യമാകുന്നതിനുള്ള ഉടമ്പടികളുടെ ലംഘനമാണ്. 

വിദ്യാര്‍ത്ഥികളുടെ യാത്രാ അവകാശം കവര്‍ന്നെടുക്കുവാനുംജനങ്ങളുടെ ഗതാഗത സൗകര്യം നിഷേധിക്കുകയും കൊള്ളലാഭം ലക്ഷ്യമിട്ട് അധിക വര്‍ദ്ധനവ് ആവശ്യപ്പെടുകയും ചെയ്യുന്ന ബസുടമകളുടെ നടപടി ഒരു കാരണവശാലും അംഗീകരിക്കുവാന്‍ കഴിയുകയില്ല. പണിമുടക്കുന്ന ബസുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ