കേരളം

ഒരുപാടുപേരുടെ ജീവനും ജീവിതവും കൊണ്ട് കെട്ടിപ്പടുത്ത പ്രസ്ഥാനമാണിത്;  ഓര്‍മ്മകള്‍ പങ്കുവെച്ച് വിപ്ലവ ഗായിക ഫെയ്‌സ്ബുക്ക് ലൈവില്‍

സമകാലിക മലയാളം ഡെസ്ക്

ടന്നുവന്ന കനല്‍ വഴികളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് കേരളത്തിന്റെ വിപ്ലവഗായിക പി.കെ മേദിനി ഫെയ്‌സ്ബുക്ക് ലൈവില്‍. സിപിഐ ആലപ്പുഴ ജില്ലാ സമ്മേളന വേദിയില്‍ നിന്നാണ് പാര്‍ട്ടി പ്രവര്‍ത്തന ഓര്‍മ്മകളും പുതിയ കാലത്തിന്റെ ആശങ്കകളും പ്രതീക്ഷകളും ഒക്കെ പങ്കുവെച്ച് മേദിനി ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടത്. മുന്‍ എഐഎസ്എഫ് നേതാവ് സംഗീത ഷംനാദിനൊപ്പമാണ് മേദിനി ലൈവിലെത്തിയത്. 

നാലാംതലമുറക്കൊപ്പം പാര്‍ട്ടി സമ്മേളനത്തിനിരിക്കുമ്പോള്‍ വലിയ സന്തോഷം തോന്നുന്നുവെന്ന്  അവര്‍ പറഞ്ഞു. പാര്‍ട്ടി പടുത്തുയര്‍ത്താന്‍ അവര്‍ കടന്നുപോയ വഴികളെക്കുറിച്ചും സഹിച്ച കഷ്ടപ്പാടുകളെക്കുറിച്ചുമുള്ള ഓര്‍മ്മകളും മേദിനി ഫെയ്‌സ്ബുക്ക് ലൈവില്‍ക്കൂടി പങ്കുവച്ചു. ഒപ്പം പ്രവര്‍ത്തിച്ച നേതാക്കളെയും അവര്‍ ഓര്‍മ്മിച്ചു. കെപിഎസിയെക്കുറിച്ചും അവര്‍ വാചാലയായി. 

നൂറുകണക്കിന് കലാകാരന്‍മാരെ വാര്‍ത്തെടുക്കുന്നതിന് ഈ  പ്രസ്ഥാനം വലിയ പങ്കുവഹിച്ചിട്ടുണ്ട്. കാലഘട്ടത്തിനനുസരിച്ച് കലാസാംസ്‌കാരിക രംഗം വളരുന്നില്ല എന്ന പരാതിയും മേദിനി മറച്ചുവച്ചില്ല. 

നമ്മള്‍ നേടിയെടുത്ത നേട്ടങ്ങളെല്ലാം തകര്‍ന്നുപോകുന്ന ഒരു ഫാസിസ്റ്റ് ചുറ്റുപാടിലാണ് നമ്മളിപ്പോള്‍ കഴിയുന്നത്. ഒരുപാട് ആളുകളുടെ ജീവനും ജീവിതവും കൊണ്ട് കെട്ടിപ്പടുത്ത പ്രസ്ഥാനമാണിത്. അതിന് കൂടുതല്‍ ശക്തി പകരണമെന്ന് അവര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്