കേരളം

ഷുഹൈബിന്റെ കാലുവെട്ടുകയായിരുന്നു ഉദ്ദേശ്യം; കൊലപാതകം പാര്‍ട്ടി അറിവോടെയെന്നും പ്രതികളുടെ മൊഴി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തില്‍ അഞ്ചുപേരുള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ്. ആകാശ് തില്ലങ്കേരിയും റിജിന്‍ രാജും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൊലപാതക സംഘത്തെക്കുറിച്ചു നിര്‍ണായക വിവരങ്ങള്‍ അറസ്റ്റിലായ ആകാശിന്റെയും റിജിന്റെയും മൊഴിയില്‍ നിന്ന് പൊലീസിന് ലഭിച്ചു. 

കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കാലുവെട്ടുക മാത്രമായിരുന്നു ലക്ഷ്യമെന്നും ആകാശ് തില്ലങ്കേരിയും റിജിനും പൊലീസിന് മൊഴി നല്‍കി. 

സിപിഎം പ്രാദേശിക നേത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നത്. പിടിയിലാകാന്‍ ഉള്ളവര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവിലാണെന്നും ഇവരെ തിരിച്ചറിഞ്ഞുവെന്നും പൊലീസ് പറഞ്ഞു. എസ്എഫ്‌ഐ,ഡിവൈഎഫ്‌ഐ,സിഐടിയു പ്രവര്‍ത്തകരാണ് സംഗത്തിലുള്ളതെന്നും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങ്, കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ