കേരളം

ഷുഹൈബിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് കോടിയേരി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:യൂത്തുകോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ആവര്‍ത്തിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം അപലപനീയമാണ്. ഈ പാതകവുമായി സിപിഎമ്മിന് ഒരു ബന്ധവുമില്ലയെന്ന് കോടിയേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

കൊലപാതകത്തിന് പിന്നില്‍ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. പൊലീസ് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്താലാണ് ഉള്ളതെന്നാണ് മനസിലാക്കുന്നത്. അതില്‍ യാതൊരു വിധ ഇടപെടലും ഉണ്ടാവുകയില്ല.

അതേമസമയം കൊലപാതകം നടന്നത് സിപിഎം പ്രാദേശിക നേത്വത്തിന്റെ അറിവോടെയാണ് എന്ന്  അറസ്റ്റിലായ ആകാശും റിജിനും പൊലീസിന് മൊഴിനല്‍കി. കൊലപാതക സംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നുവെന്നും കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല,കാലുവെട്ടാനായിരുന്നു പദ്ധതിയെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത് സജീവ സിപിഎം പ്രവര്‍ത്തകരാണ്. ഡിവൈഎഫ്‌ഐ,എസ്എഫ്‌ഐ പ്രവര്‍ത്തകരെയാണ് ഇനി പിടികൂടാനുള്ളത് എന്ന് പൊലീസ് പറഞ്ഞു. ഇവര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവിലാണ് എന്നാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ