കേരളം

സമരം തുടര്‍ന്നാല്‍ ബസ്സുകള്‍ പിടിച്ചെടുക്കേണ്ടിവരും; മുന്നറിയിപ്പുമായി ഗതാഗത മന്ത്രി; ബസ്സുടമകള്‍ക്കിടയില്‍ ഭിന്നത

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സമരം തുടര്‍ന്നാല്‍ സ്വകാര്യ ബസ്സുകള്‍ പിടിച്ചെടുക്കേണ്ടിവരുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. അത്തരം കടുത്ത നടപടികളിലേക്ക് കടക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. സ്വകാര്യ ബസ്സുടമകളുമായി യുദ്ധ പ്രഖ്യാപനം നടത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു. 

അതേസമയം  സമരം തുടരണമോ എന്ന കാര്യത്തില്‍ ബസ്സുടമകള്‍ക്കിടയില്‍ ഭിന്നത ഉടലെടുത്തിരിക്കുകയാണ്. സമരം മുന്നോട്ടു കൊണ്ടുപോകേണ്ടതില്ല എന്നാണ് ഒരുവിഭാഗത്തിന്റെ അഭിപ്രായം. കോണ്‍ഫെഡറേഷനിലെ അഞ്ച് സംഘടനകള്‍ ഇന്ന് തൃശൂരില്‍ യോഗം ചേരും. 

മന്ത്രിയും ബസ്സുടമകളും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. സമരം തുടരാനാണ് ഇന്നലെ ബസ്സുടമകള്‍ തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്