കേരളം

സിപിഎം നേതൃത്വം കേരളത്തിലെ നരനായാട്ട് കാണുന്നില്ലേ?; യെച്ചൂരിക്ക് സുധാകരന്റെ തുറന്ന കത്ത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഷുഹൈബിന്റെ ഘാതകരെ നിമയത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ തുറന്ന കത്ത്. മലയാളത്തിലാണ് കത്തെഴുതിയിരിക്കുന്നത്. 

ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരാജയപ്പെട്ടതായി ജി സുധാകരന്‍ കത്തില്‍ കുറ്റപ്പെടുത്തുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തില്‍ മാത്രമാണ് പിണറായി പ്രവര്‍ത്തിക്കുന്നത്. ലോകത്ത് എവിടെയും നടക്കുന്ന മനുഷ്യക്കുരുതിയെക്കുറിച്ചും പ്രസംഗിക്കുന്ന സിപിഎം നേതൃത്വം കേരളത്തിലെ നരനായാട്ട് കാണുന്നില്ല. കേരളത്തിലെ പാര്‍ട്ടി ഏതാനും ക്രിമിനലുകളുടെ കൈയിലാണുള്ളത്. വര്‍ഗീയ ഫാസിസത്തിനെതിരായ പോരാട്ടം ശക്തമാക്കണമെന്ന സന്ദേശം പകരുന്ന കാലത്ത് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നിരപരാധിയായ ഒരു ചെറുപ്പക്കാരനെ നിഷ്ഠൂരമായി വധിച്ചത്. 

കണ്ണൂര്‍ ജില്ലയിലെ ക്രിമിനലുകളായ നേതാക്കളേയും പ്രവര്‍ത്തകരേയും നിലയ്ക്കുനിര്‍ത്താന്‍ അഖിലേന്ത്യ നേതൃത്വം തയ്യാറാകണമെന്ന് സുധാകരന്‍ കത്തില്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി