കേരളം

നിരക്ക് വര്‍ധനയില്ല: മുഖ്യമന്ത്രി സ്വരം കടുപ്പിച്ചു, ഒന്നും നേടാതെ സ്വകാര്യബസ് സമരം പിന്‍വലിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:   സംസ്ഥാനത്ത് ബസുടമകള്‍ നടത്തിവന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം പിന്‍വലിച്ചു.  മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സമരം പിന്‍വലിക്കുന്നതെന്ന് ബസുടമകള്‍ പറഞ്ഞു. സമരം മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഗണിക്കുന്നതായും അവര്‍ അറിയിച്ചു. 

അതേസമയം ബസുടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ സ്വീകരിച്ചതെന്നാണ് സൂചന. മിനിമം ചാര്‍ജ് വര്‍ധന , വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യം പിന്നിട് പരിഗണിക്കാമെന്ന നിലപാടാണ് മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചത്. 

സമരം അഞ്ചാംദിവസം നീങ്ങിയപ്പോള്‍ തന്നെ ബസുടമകള്‍ക്കിടയില്‍ ഭിന്നത ഉടലെടുത്തിരുന്നു. തിരുവനന്തപുരവും തൃശൂരും ഉള്‍പ്പെടെ പലയിടങ്ങളിലും ബസുകള്‍ ഓടിത്തുടങ്ങുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍