കേരളം

പ്രതി ഡമ്മിയെന്ന് തെളിഞ്ഞു; സുധാകരന്‍ അനിശ്ചിതകാല നിരാഹാരത്തിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ സ്വാതന്ത്ര്യാന്വേഷണം ആവശ്യപ്പെട്ട്  കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ആരംഭിച്ച 48 മണിക്കൂര്‍ നിരാഹാരസമരം അനിശ്ചിതകാലത്തേയ്ക്ക് നീട്ടിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഭാവിപരിപാടികളെ കുറിച്ച്  22 ന് ചേരുന്ന പാര്‍ട്ടി യോഗത്തില്‍ തീരുമാനമെടുക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

അതേസമയം ഷുഹൈബിന് ഒപ്പം വെട്ടേറ്റ നൗഷാദിന്റെ വെളിപ്പെടുത്തലോടെ തങ്ങള്‍ ഉന്നയിച്ച സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുകയാണെന്ന് കെ സുധാകരന്‍ പറഞ്ഞു. ഷുഹൈബിനെ വെട്ടിയ സംഘത്തില്‍ ആകാശ് തില്ലങ്കേരി ഇല്ലെന്ന നൗഷാദിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു സുധാകരന്റെ പ്രതികരണം.ഷുഹൈബ്് കൊലപാതകത്തില്‍ അറസ്റ്റിലായിരിക്കുന്നവര്‍ ഡമ്മി പ്രതികളാണെന്നാണ് കോണ്‍ഗ്രസിന്റെ വാദം. ഇത് ശരിവെയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തലെന്നും സുധാകരന്‍ പറഞ്ഞു.

പൊലീസിലെ സിപിഎം ഫ്രാക്ഷനാണ് അന്വേഷണസംഘത്തിലുളളത്. സിപിഎം ചൂണ്ടികാണിക്കുന്നവരെയാണ് പൊലീസ് പ്രതികളാക്കുന്നത്. താഴെന്ന് നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചുളള വിവരങ്ങളാണ് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞതെന്നും സുധാകരന്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്