കേരളം

ഷുഹൈബിന്റെ വധം പിണറായി വിജയന്റെ അനുമതിയോടെ; ഗുരുതര ആരോപണവുമായി കെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പിണറായി വിജയന്റെ അനുമതിയോടെയാണ് ഷുഹൈബിനെ കൊന്നതെന്ന് സുധാകരന്‍ ആരോപിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊലപാതകത്തെ കുറിച്ച് സിപിഎം നേതാവ് പി ജയരാജനും അറിവുണ്ടായിരുന്നു. ജയരാജിന്റെ സന്തത സഹചാരിയാണ് പ്രതിയെന്നും  കെ സുധാകരന്‍ ആരോപിച്ചു.

അതേസമയം പിടിയിലുളളത് ഡമ്മി പ്രതികളല്ലെന്ന് ഡിജിപി ജനങ്ങള്‍ക്ക് മുന്നില്‍ തെളിയിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. പൊലീസില്‍ സിപിഎമ്മിനോട് കൂറുളള ചിലര്‍ അന്വേഷണം വഴിതെറ്റിക്കുന്നു. സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ നിയമത്തിന്റെ സഹായം തേടുമെന്നും സുധാകരന്‍ അറിയിച്ചു.

അതേസമയം സമാധാനയോഗം വിളിക്കാനുളള തീരുമാനം പ്രഹസനമാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. സമാധാന യോഗതീരുമാനത്തിന് കടലാസിന്റെ വില പോലുമില്ല.ഭാവി സമരം കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുമെന്നും സുധാകരന്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്