കേരളം

സിപിഐയില്‍ സ്വജനപക്ഷപാതവും ഗറില്ലാ പിരിവും:ജില്ലാ സെക്രട്ടറിക്കെതിരെ ആരോപണം ഉന്നയിച്ച നേതാവ് സിപിഎമ്മിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു ഉള്‍പ്പെടെയുളളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് മുന്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഇ എം സുനില്‍കുമാര്‍ പാര്‍ട്ടി വിട്ടു. പി രാജുവും നാല്‍വര്‍ സംഘവും ചേര്‍ന്ന് സ്വജനപക്ഷപാതവും ഗറില്ലാ പിരിവും നടത്തുകയാണെന്ന് സുനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. 

പാര്‍ട്ടി മുന്‍ ലോക്കല്‍ സെക്രട്ടറി ടി സി ജോഷി, മണ്ഡലം കമ്മിറ്റിയംഗം ഇ എം പ്രസന്നകുമാര്‍ അടക്കം നിരവധിപേരും പി രാജുവിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടു. സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്ന് രാജിവെച്ചവര്‍ വ്യക്തമാക്കി. 76 പ്രവര്‍ത്തകരും ഇരുനൂറോളം അനുഭാവികളും ഒപ്പമുണ്ടെന്ന് ഇവര്‍ അവകാശപ്പെട്ടു. 

പി രാജുവിന്റെയും നാല്‍വര്‍ സംഘത്തിന്റെയും സര്‍വാധിപത്യത്തില്‍ പ്രതിഷേധിച്ചാണ് താനുള്‍പ്പെടെ ആറുപേര്‍ തൃപ്പൂണിത്തുറയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ മത്സരിച്ചതെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. 

അഴിമതിയാരോപണങ്ങളുടെ പേരില്‍ ഇ എം സുനില്‍കുമാറിനെ നേരത്തെ ജില്ലാ  എക്‌സിക്യൂൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും ഒഴിവാക്കിയതാണെന്ന് സിപിഐ എറണാകുളം മണ്ഡലം കമ്മിറ്റി പത്രക്കുറിപ്പില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്