കേരളം

തിരൂര്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഒന്നാം പ്രതി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരൂര്‍: തിരൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിപിന്റെ കൊലപാതത്തില്‍ ഒന്നാം പ്രതി പിടിയില്‍. എടപ്പാല്‍ സ്വദേശി ലത്തീഫാണ് പിടിയിലായത്. നേരത്തെ കേസില്‍  നാലുപേരെ പൊലീസ് പിടികൂടിയിരുന്നു. തിരൂര്‍ കാഞ്ഞിരക്കുറ്റി സ്വദേശി സുഹൈല്‍, പറവണ്ണ സ്വദേശി മുഹമ്മദ് അന്‍വര്‍  ആലത്തിയൂര്‍ സ്വദേശി സാബിനു, തിരൂര്‍ സ്വദേശി സിദ്ദീഖ് എന്നിവരാണ് പിടിയിലായത്. പിടിയിലായവര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരാണ്.

കൊലപാതക സംഘത്തില്‍ ആറുപേര്‍ ഉണ്ടായിരുന്നെന്നും മുഖ്യപ്രതി ഉള്‍പ്പടെ വിദേശത്തേക്ക് കടന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ാലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആഗസ്റ്റ് 24ന് രാവിലെ ഏഴരയോടെയാണ് വിപിന്‍ കൊല്ലപ്പെടുന്നത്. വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന വിപിനെ തിരൂരിനടുത്ത് ബി.പി അങ്ങാടി പുളിഞ്ചോട് വെച്ച് ഒരുസംഘം ആക്രമിച്ചു. പ്രാണരക്ഷാര്‍ത്ഥം റോഡിലൂടെ ഓടിയ വിപിനെ 50 മീറ്ററോളം പിന്തുടര്‍ന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍