കേരളം

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം ; കസ്റ്റഡിയിലെടുത്ത നേതാവിനെ സിഐടിയു പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്ത സിഐടിയു നേതാവിനെ കയറ്റിറക്ക് തൊഴിലാളികള്‍ ബലമായി മോചിപ്പിച്ചു. പ്രതിയെ വീണ്ടും പിടിക്കാന്‍ പോയ പൊലീസുകാരെ സിഐടിയു പ്രവര്‍ത്തകര്‍ മര്‍ദിച്ചു. സിഐടിയുക്കാരായ പോര്‍ട്ടര്‍മാരാണ് മര്‍ദിച്ചത്.സംഘര്‍ഷത്തില്‍
രണ്ട് എസ്‌ഐമാര്‍ക്കും മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമാണ് പരുക്കേറ്റത്. ഇവര്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി.

ട്രാഫിക് പൊലീസും സിഐടിയു പ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കമാണ് സംഭവത്തിന് ആധാരം. തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ പരുക്കേറ്റ എസ്‌ഐ കസബ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് കുറ്റക്കാരെ കസ്റ്റഡിയിലെടുക്കാന്‍ കസബ പൊലീസ് സ്റ്റേഷനില്‍ നിന്ന് പോയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മര്‍ദനമേല്‍ക്കുകയായിരുന്നു. ഇതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത സിഐടിയു നേതാവിനെ തൊഴിലാളികള്‍ ബലമായി മോചിപ്പിച്ചു. പൊലീസിനെ മര്‍ദിച്ച ഒരാളെ പിന്നിട് പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റു രണ്ടുപേര്‍ രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു.

അതേസമയം ക്സ്റ്റഡിയിലെടുത്തയാളെ പൊലീസ് വഴിയില്‍ വെച്ച് മര്‍ദിച്ചെന്ന് സിഐടിയു നേതാക്കള്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400