കേരളം

മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്നതായി പരാതി 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ തടഞ്ഞുവച്ച ആദിവാസി യുവാവ് പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. അട്ടപ്പാടി കടുക് മണ്ണ ആദിവാസി ഊരിലെ മധു എന്ന യുവാവാണ് മരിച്ചത്. ഇയാളെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണമുണ്ട്.നാട്ടുകാര്‍ മര്‍ദിച്ചതായി തെളിഞ്ഞാല്‍ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ പ്രദേശത്തെ ഒരു വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് മധുവിനെതിരെ ആരോപണമുയര്‍ന്നിരുന്നു. ഇതിന് ശേഷം കാണാതായ മധുവിനെ വനത്തിനോട് ചേര്‍ന്ന ഒരു പ്രദേശത്ത് നിന്നാണ് നാട്ടുകാര്‍ പിടികൂടിയത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷമാണ് പൊലീസിന് കൈമാറിയതെന്നാണ് വിവരം.

അഗളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന് ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ